Film News

‘കെ.ജി.എഫ്’ ന്റെ നിര്‍മ്മാതാക്കള്‍..! സംവിധാനം പൃഥ്വിരാജ് ..! ടൈസന്‍ വരുന്നു!!

നടനായി സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പൃഥ്വിരാജ്. പിന്നീട് സിനിമാ മേഖലയുടെ വിവിധ തലങ്ങളിലേക്ക് സഞ്ചരിച്ച് അതില്‍ എല്ലാം തന്റെ മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ വഴി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. തീര്‍ച്ചയായും ആരാധകര്‍ക്ക് ഇതൊരു സര്‍പ്രൈസ് പ്രഖ്യാപനം തന്നെയാണ്.

ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി എന്ന സിനിമയ്ക്ക് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്കാണ് അദ്ദേഹം തന്റെ മറ്റൊരു സിനിമയുടെ പ്രഖ്യാപനുമായി എത്തിയിരിക്കുന്നത്. അപ്പോള്‍ എമ്പുരാന്‍ എപ്പോഴാണ് എത്തുക എന്ന ചോദ്യവും ആരാധകരില്‍ നിന്ന് ഉയരുന്നുണ്ട്, എന്നാല്‍ ഇതിനുള്ള ഉത്തരം പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിട്ടുണ്ട്.

എന്റെ നാലാമത്തെ സംവിധാനം നിങ്ങളെ അറിയിക്കുന്നു എന്ന് പറഞ്ഞാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അദ്ദേഹം പുറത്ത് വിട്ടത്. എമ്പുരാന് ശേഷമായിരിക്കും ഈ സിനിമ ഉണ്ടായിരിക്കുക എന്നാണ് താരം അറിയിച്ചിരിക്കുന്നത്. ടൈസന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപി തന്നെയാണ്. കെ.ജി.എഫ് സിനിമയുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലീംസ് ആണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക. അതേസമയം, അഞ്ച് ഭാഷകളിലായാണ് ഈ സിനിമ എത്തിക്കുക..

മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിലാണ് ടൈസന്‍ എന്ന തന്റെ ഏറ്റവും പുതിയ സിനിമ പുറത്തിറക്കുക എന്നും പൃഥ്വിരാജ് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്നും നടന്‍ തന്റെ ആരാധകരോട് പറയുന്നു.

Trending

To Top