Film News

എത്തിച്ചേരാന്‍ സാധിച്ചില്ല..! ഉടനെ കാണാം എന്ന് നയന്‍സിനോട് പൃഥ്വിരാജ്!

നയന്‍താര – വിഘ്‌നേഷ് വിവാഹം കഴിഞ്ഞ ഈ അവസരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിന് എത്തിച്ചേരാത്തതിലുള്ള വിഷമമാണ് പൃഥ്വിയുടെ പോസ്റ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ ആശംസകള്‍ നേര്‍ന്നാണ് ഇരുവര്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഇതോടെ മലയാളത്തില്‍ നിന്ന് ദിലീപിനെ മാത്രമല്ല നയന്‍സ് വിവാഹത്തിന് ക്ഷണിച്ചത് എന്ന് ആരാധകര്‍ക്ക് മനസ്സിലായിരിക്കുകാണ്.

പ്രിയപ്പെട്ട നയന്‍താരയ്ക്കും വിഘ്‌നേഷിനും വിവാഹ ആശംസകള്‍.. ഇന്നത്തെ ദിവസം ഞങ്ങള്‍ മിസ്സ് ചെയ്തു. വിവാഹത്തിന് എത്തിച്ചേരാനായില്ല. എന്നിരുന്നാലും നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്നും എത്രയും പെട്ടെന്ന് തന്നെ കാണാം എന്നും പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ നയന്‍താരയും പൃഥ്വിരാജും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇവര്‍ നല്ല സുഹൃത്തുക്കള്‍ തന്നെയാണ്. മലയാളത്തില്‍ നിന്ന് ദിലീപിനെ മാത്രം എന്താണ് നയന്‍താര വിവാഹത്തിന് ക്ഷണിച്ചത് എന്ന് ചോദിച്ച് പല വിമര്‍ശനങ്ങളും താരത്തിന് എതിരെ വരുന്നുണ്ട്.

എന്നാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പരിപാടിയില്‍ തന്റെ ഗുരുനാഥന്‍ സത്യന്‍ അന്തിക്കാടിനെ പ്രത്യേക അതിഥിയായി നയന്‍സ് ക്ഷണിച്ചതായും അദ്ദേഹം നയന്‍താരയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വിവാഹത്തിന് ക്ഷണിച്ചില്ലേ.. ദിലീപിനെ മാത്രം എന്താണ് വിളിച്ചത് എന്നീ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

Trending

To Top