Connect with us

Hi, what are you looking for?

Film News

ജസ്റ്റിസ് ഫോര്‍ പശൂമ്പ..!! സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ!!

ജസ്റ്റിസ് ഫോര്‍ പശൂമ്പ..! കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും ആക്ഷേപഹാസ്യത്തിലൂടെ ചില കാര്യങ്ങള്‍ സമൂഹത്തോട് വിളിച്ചോതുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു പശുവിന്റെ രോധനം ആണ് ഈ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. ഒരു പശുവിന് മനുഷ്യരോട് പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ഈ വീഡിയോയിലൂടെ. ദി ചൂരല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

കണ്ടന്റ് ക്രിയേറ്ററായ മുഹമ്മദ്ഖാന്റെ തലയില്‍ ഉദിച്ച മറ്റൊരു ഐഡിയയാണ് ജസ്റ്റിസ് ഫോര്‍ പശൂമ്പ. ഒരു പശു മനുഷ്യരോട് എന്തെല്ലാം പറയാന്‍ ആഗ്രഹിക്കുന്നു എന്നതാണ് തന്റെ വീഡിയോയിലൂടെ കണ്ടന്റ് ക്രിയേറ്ററായ മുഹമ്മദ് ഖാന്‍ കാണിച്ചിരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ ആളുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയിരിക്കുന്നത്. സംഭവം കോമഡിയായിട്ടാണ് അവതരിപ്പിച്ചത് എങ്കിലും ചില കാര്യങ്ങള്‍ ചിന്തിക്കേണ്ടത് തന്നെയാണ്.

 

View this post on Instagram

 

A post shared by Chooral (@the_chooral)

ഞാന്‍ ഇപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നത് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇത്രയും നാള്‍ എന്റെ പാല്‍ നിങ്ങള്‍ കറന്നു കൊണ്ടുപോയി കാച്ചി കുടിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇപ്പോഴാണ് അറിഞ്ഞത്. അതില്‍ നിന്നു ആയിരക്കണക്കിന് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അത് കോടികള്‍ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ ആണെന്നും… പശു പറയുന്നു. എന്നിട്ട് എനിക്കിപ്പോഴും തരുന്നത് കാടിവെള്ളവും പുല്ലും മാത്രമാണ്. പാല്‍പ്പൊടി പിന്നേയും പാലാക്കി കലക്കി കുടിയ്ക്കുന്നത് എന്തിനാണ്..

എന്താണ് നിങ്ങളുടെ പ്രശ്‌നം എന്നും ചോദിക്കുന്നു. എന്നാല്‍ ഇത് വളരെ പ്രധാനമായ ഒരു കാര്യം.. സിനിമാ നടന്മാരുടെ കട്ട് ഔട്ടിന് മേല്‍ പാല്‍ ഒഴിക്കുന്ന പരിപാടി… അത് നിര്‍ത്തിക്കോ… നിര്‍ത്തിക്കോ എന്നും ഈ വീഡിയോയില്‍ പറയുന്നു. വൈറലായി മാറുന്ന വീഡിയോയ്ക്ക് അടിയില്‍ ഗായിക സിത്താര കൃഷ്ണ കുമാര്‍ പ്രശസ്ത ഫുഡ് വ്‌ളോഗര്‍ മ്രിനാള്‍ എന്നിവരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്.

You May Also Like