Film News

എന്ത് നഷ്ടവും സഹിക്കാംഎന്നാൽ മഞ്ജുവില്ലെങ്കിൽ ഒന്നും  ആലോചിക്കാൻ കഴിയില്ല! അന്നത്തെ ജയരാജിന്റെ  ടെൻഷനെ കുറിച്ച് നിർമാതാവ് പറയുന്നു 

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജുവാര്യർ,താരം തകർത്തഭിനയിച്ച ഹിറ്റ് മൂവി ആയിരുന്നു ‘കളിയാട്ടം, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു ചെറിയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് കെ രാധകൃഷ്ണൻ, അന്ന് പയ്യന്നൂരിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, എന്നാൽ ഷൂട്ടിങ്ങിന്റെ തലേ ദിവസം മഞ്ജുവിന്റെ അച്ഛൻ വിളിച്ചു പറഞ്ഞു മഞ്ജു  നാളെ വരില്ല ഷൂട്ടിങ്ങിനെ

കാരണം അവൾക്ക് ചിക്കൻ പോക്സ്  ആണ്, എന്തുപറയാൻ സംവിധായകൻ ജയരാജ് ആകെ വല്ലാതായി, അദ്ദേഹം പറഞ്ഞു ഇപ്പോൾ ഉള്ള എന്ത് നഷ്ടവും  സഹിക്കാം എന്നാൽ മഞ്ജുവില്ലെങ്കിൽ ഒന്നും ആലോചിക്കാൻ കഴിയില്ല ജയരാജ് ടെൻഷൻ അടിച്ചുകൊണ്ടു പറഞ്ഞു, അന്ന് സുരേഷ് ഗോപി കത്തിനിൽക്കുന്ന സമയം ആണ് എന്നാൽ സുരേഷിന്റെ ഡെയ്റ്റ് പോലും ക്യാൻസൽ ചെയേണ്ടി വന്നു

ശരിക്കും മഞ്ജുവിന് വേണ്ടി ജയരാജ് കുറച്ചു ദിവസത്തേക്ക് ഷൂട്ടിങ് പോലും നിർത്തലാക്കി, നിർമാതാവ്   കെ കൃഷ്ണകുമാർ പറയുന്നു,  ആ സമയത്തു ഹിറ്റ് ജോഡികൾ ആയിരുന്നു സുരേഷ് ഗോപിയും, മഞ്ജുവാര്യരും,പിന്നീട് ഇരുവരും സമ്മർ ഇൻ ബത്‌ലേഹം, പത്രം, തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നു.

 

Trending

To Top