നാലാം തവണയും മുത്തച്ഛനാകാനൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നാകെ ഭരിക്കുകയാണ്. 71 വയസിലും ചുറുചുറുക്കോടെയാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുക. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത…

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നാകെ ഭരിക്കുകയാണ്. 71 വയസിലും ചുറുചുറുക്കോടെയാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുക. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ ‘ജയിലര്‍’ ഒരുങ്ങുകയാണ്.

ലത- രജനികാന്ത് ദമ്പതികള്‍ക്ക് ഐശ്വര്യ രജനികാന്തും സൗന്ദര്യ രജനികാന്തും എന്നീ രണ്ട് പെണ്‍മക്കളുണ്ട്. 2004 ലായിരുന്നു ഐശ്വര്യ ധനുഷുമായി വിവാഹിതയായത്. യാത്ര, ലിംഗ എന്നീ രണ്ട് മക്കളുണ്ട്, എന്നാല്‍ ഈ വര്‍ഷം ആദ്യം ദമ്പതികള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു.

സൗന്ദര്യ രജനികാന്ത് 2010 ലായിരുന്നു അശ്വിനെ വിവാഹം കഴിച്ചത്. ഒരു മകനുണ്ട് വേദ്. 2019 ല്‍ വിവാഹമോചിതയായി. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ നടന്‍ വിശാഗന്‍ വനങ്ങാമുടിയെ വിവാഹം കഴിച്ചു, താരത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗന്ദര്യ ഗര്‍ഭം ധരിച്ചു, അടുത്തിടെ നടന്ന ബേബി ഷവര്‍ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. വണങ്ങാമുടി വീട്ടിലായിരുന്നു ചടങ്ങ്.

ഒക്ടോബറില്‍ പ്രസവ തീയതി ഡോക്ടര്‍മാര്‍ നല്‍കിയെന്നും ഐശ്വര്യ-ധനുഷ് വേര്‍പിരിയലില്‍ അസ്വസ്ഥരായ രജനികാന്ത് കുടുംബം പുതിയ വരവില്‍ സന്തോഷത്തിലാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

നാലാം തവണയും മുത്തച്ഛനാകാന്‍ ഒരുങ്ങുകയാണ് രജനികാന്ത്.