Connect with us

Hi, what are you looking for?

Film News

അമ്മയുടെ ജന്മദിനാഘോഷത്തിന് കരീന ഇട്ട മിനി ഡ്രസ്സിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

ബോളിവുഡിലെ സ്‌റ്റൈലിഷ് നടി കരീന കപൂറിന്റെ പുതിയ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്മ ബബിത കപൂറിന്റെ ജന്മദിനാഘോഷത്തില്‍ തിളങ്ങുന്ന നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ബിബിതയുടെ 75 ാം ജന്മദിനം ആഘോഷമാക്കാന്‍ കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നിരുന്നു. ഈ പാര്‍ട്ടിയിലേക്ക് ചുവപ്പ് മിനി ഡ്രസ്സ് ധരിച്ചാണ് കരീന എത്തിയത്. ജേസന്‍ വു ലേബലില്‍ നിന്നുള്ളതാണ് കരീനയുടെ ഡ്രസ്സ്.

ക്രിസ്പ് പ്ലീറ്റ്‌സും കോളറും ചേര്‍ന്ന റെഡ് മിനി ഡ്രസാണ് താരം ധരിച്ചത്. സണ്‍ഗ്ലാസും ലെയര്‍ നെക്ലേസും താരം ധരിച്ചിരുന്നു. മിനിമല്‍ മേക്കപ്പായിരുന്നു താരത്തിന്റെ മറ്റൊരു പ്രത്യേകത. നെറ്റ് എ പോര്‍ട്ടര്‍ വെബ്‌സൈറ്റില്‍നിന്നും കരീനയുടെ വസ്ത്രം വാങ്ങാവുന്നതാണ്. 53,740 രൂപയാണ് വില. ബബിതയുടെ മൂത്ത മകള്‍ കരീഷ്മ കപൂര്‍, ബന്ധു നീതു കപൂര്‍ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ആലിയ ബട്ട്‌രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനു പിന്നാലെയാണ് മറ്റൊരു ആഘോഷത്തിനായി കപൂര്‍ കുടുംബം ഒന്നിച്ചത്.

kareena dress, kareena kapoor, ie malayalam

നടന്‍ ഹരി ശിവ്ദാസനിയുടെ മകളായ ബബിത കപൂര്‍ ഡ്രാമ ദസ് ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1966 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ റാസ്, ഫര്‍സ്, ഹസീന മാന്‍ ജായേഗി, കിസ്മത്ത്, ഏക് ശ്രീമാന്‍ ഏക് ശ്രീമതി എന്നിങ്ങനെയുള്ള പത്തൊന്‍പതോളം സിനിമകളില്‍ നായികയായി അഭിനയിച്ചു.

You May Also Like