Film News

‘വരിശ്’ സെറ്റില്‍ നിന്നുള്ള രശ്മികയുടെ സെല്‍ഫി.. ആഘോഷമാക്കി വിജയ് ആരാധകരും!

ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന വരിസ് എന്ന വിജയ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടേതായി പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നുണ്ട്. ഇപ്പോഴിതാ സെറ്റില്‍ വെച്ചുള്ള പ്രിയ താരങ്ങളുടെ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയ്‌ക്കൊപ്പം രശ്മിക മന്ദാന എടുത്ത സെല്‍ഫി ചിത്രമാണ് ഇത്. വരിസ് എന്ന സിനിമയുടെ സെറ്റില്‍ നിന്നെടുത്ത ഈ സെല്‍ഫി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

മൂവി ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേശ് ബാലയാണ് ഈ ഫോട്ടോ പുറത്ത് വിട്ടത്. പ്രിയ താരങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ പിന്നീട് ആരാധകര്‍ ഏറ്റെടുത്ത് വൈറലാവുകയായിരുന്നു. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ

തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയുടെ ചില ലൊക്കേഷന്‍ രംഗങ്ങള്‍ ഇന്റര്‍ നെറ്റില്‍ ചോര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് സിനിമയുടെ ലൊക്കേഷന്‍ മാറ്റി കര്‍ശന നിയന്ത്രണങ്ങളും സെറ്റില്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമായി ഒരുങ്ങുന്ന വരിസില്‍ ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

Trending

To Top