ആരോരുമില്ലാത്ത അമ്മമാര്‍ക്ക് താങ്ങായി റിമി ടോമി..! ജന്മദിനത്തില്‍ താരം ചെയ്ത പുണ്യപ്രവര്‍ത്തി!

ആരാധകരുടെ പ്രിയ ഗായികയാണ് റിമി ടോമി. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരം ചെയ്ത പുണ്യപ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് വേണ്ടി വൃദ്ധസദനത്തില്‍ എത്തി ഒരു ലക്ഷം രൂപ കൈമാറിയിരിക്കുകയാണ് റിമി…

ആരാധകരുടെ പ്രിയ ഗായികയാണ് റിമി ടോമി. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരം ചെയ്ത പുണ്യപ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് വേണ്ടി വൃദ്ധസദനത്തില്‍ എത്തി ഒരു ലക്ഷം രൂപ കൈമാറിയിരിക്കുകയാണ് റിമി ടോമി.. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. സാന്ത്വനം ഭാരതീയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അമ്മ വീട്ടില്‍ എത്തിയാണ് റിമി ഈ തുക കൈമാറിയത്.

ഇതിന് മുന്‍പും താരം ഈ അമ്മ വീട്ടില്‍ എത്തിയിരുന്നു.. തന്റെ കരിയര്‍ ആരംഭിച്ച് സിനിമാ പിന്നണി ഗാനരംഗത്ത് 20 വര്‍ഷം തികഞ്ഞതിന്റെ സന്തോഷം ആഘോഷിക്കാനായിരുന്നു റിമി ടോമി അന്ന് എത്തിയിരുന്നത്. അതായിരുന്നു തന്റെ ആദ്യത്തെ ഈ വീട്ടിലേക്കുള്ള വരവ് എന്ന് റിമി ഓര്‍ത്ത് പറയുന്നു.. ഇന്ന് എന്റെ പിറന്നാള്‍ ദിനത്തില്‍ കൂടി ഇവിടെ വന്ന് ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം എന്ന് റിമി പറഞ്ഞു… ഈ അമ്മമാര്‍ക്ക് എന്റെ ഓണസമ്മാനവും പിറന്നാള്‍ സമ്മാനവുമായി ഒരു ലക്ഷം രൂപ തരികയാണ് എന്ന് പറഞ്ഞാണ്..

താരം ഈ തുക ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയത്. ഈ പണംകൊണ്ട് ഒന്നും ആവില്ലെന്ന് അറിയാം.. എന്നാലും ഞാന്‍ ഈ ചെയ്യുന്നത് ഒരുപാട് പേര്‍ക്ക് പ്രചോദനം ആകുമെന്നാണ് വിശ്വസിക്കുന്നത് എന്നും റിമി പറഞ്ഞു.. ഞാന്‍ തുടങ്ങി വെയക്കുന്നത് കണ്ടാല്‍ പലര്‍ക്കും സഹായിക്കാന്‍ മനസ്സ് തോന്നിയേക്കാം.. മക്കള്‍ ഉപേക്ഷിച്ച് പോയ നാല്‍പ്പതോളം അമ്മമാരാണ് ഈ വൃദ്ധസദനത്തില്‍ കഴിയുന്നത്.. ഞാന്‍ ഈ ചെയ്യുന്നത് എന്തിനാണ് വീഡിയോയിലൂടെ പറയുന്നത് എന്ന് നിങ്ങള്‍

കരുതും..എന്നാല്‍ പലരും മുഖത്ത് നോക്കി ചോദിക്കുന്നു നിങ്ങളൊക്കെ എന്ത് സഹായമാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തത് എന്ന്.. പലരേയും സഹായിച്ചതിന്റെ ദൈവാനുഗ്രഹത്തിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.. അതൊന്നും ഇതുവരെ ആരേയും അറിയിച്ചിട്ടില്ല എന്നും ഇനി അറിയിക്കാതിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയെന്നും റിമി വീഡിയോയില്‍ പറഞ്ഞു. റിമി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് എന്ന് ആരാധകരും കമന്റായി കുറിച്ച് താരത്തിന് ആശംസകള്‍ നേരുകയാണ്.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy)