Connect with us

Hi, what are you looking for?

Film News

‘പേര് കൊണ്ട് ഈ പോസ്റ്റർ വെക്കാൻ ഇതിനെക്കാൾ നല്ലൊരു സ്ഥലം ഇന്ന് കേരളത്തിൽ വേറെയില്ല’;അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’പോസ്റ്റർ വൈറലാവുന്നു

പൃഥ്വിരാജ് സുകുമാരനും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. അൽഫോൺസ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത് തന്നെ ഗോൾഡ് പ്രദർശനത്തിനെത്തുമെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. ആരാധകരുടെ ഇഷ്ടതാരങ്ങളായ പൃഥ്വിയും നയൻസും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഗോൾഡ് ഓണം റിലീസായി എത്തും എന്നാണ് പറഞ്ഞിരുന്നത് എന്നാൽ പോസ്റ്റ്
പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാത്തതിനാലാണ് റിലീസ് മാറ്റിവെച്ചത്.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ പലയിടങ്ങളിലുംമായി പോസ്റ്റളുകളും ഹോർഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ സ്ഥാപിച്ചിരിക്കുന്ന ഒരു ഹാർഡിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.


കോഴിക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി സ്ഥാപിച്ച ഹാർഡിങ്ങാണ് താരമായിരിക്കുന്നത് ‘പേര് കൊണ്ട് ഈ പോസ്റ്റർ വെക്കാൻ ഇതിനെക്കാൾ നല്ലൊരു സ്ഥലം ഇന്ന് കേരളത്തിൽ വേറെയില്ല’എന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റ്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണകള്ളക്കടത്ത് നടക്കുന്നതിൽ മുന്നിലുള്ളത് കോഴിക്കാട് അന്താരാഷ്ട്ര വിമാനത്താവളമാണ് അതിനാലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.

 

You May Also Like