‘ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കെട്ടഴിഞ്ഞ ഒരു പട്ടം പോലെ ആയി….’

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍…

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്‍പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരുപാട് തവണ റിലീസ് ഡേറ്റ് മാറ്റിയും.. പ്രതിസന്ധികള്‍ തരണം ചെയ്തും ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കെട്ടഴിഞ്ഞ ഒരു പട്ടം പോലെ ആയെന്ന് രോഹിത് നായര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തുറമുഖം
PVR Cinemas Lulu mall 10.20 ഷോ
‘നല്ല ഒന്നാന്തരം ഉറക്കഗുളിക’ അതല്ലാതെ ഈ സിനിമയെ ഒറ്റവരിയില്‍ പറയാന്‍ വേറെ വാക്കുകള്‍ ഇല്ല….
ഒരു 10മിനിറ്റ് പോലും എന്‍ഗേജിങ് സീനുകള്‍ ഇല്ല… സ്‌ക്രിപ്റ്റ് തന്നെ ഒരു ഡിസ്ഓര്‍ഡര്‍ ആയിട്ട് ആണ് തോന്നിയത്… എന്തൊക്കെയോ സംഭവിക്കുന്നു ആരൊക്കെയോ വരുന്നു ഡയലോഗ് പറയുന്നു പോകുന്നു…. ഇത് തന്നെ റിപീറ്റ്… അത് കൂടാതെ ഒന്ന് പറഞ്ഞ രണ്ടാമത്തെന് സിന്തബാത് വിളിയും സമരവും… തൊഴിലാളി സമരം ഒക്കെയാണ് ഉദേശിച്ചത് പക്ഷെ ഒരു തരത്തിലും അതിന്റെ ഇന്റന്‌സിറ്റി കാണുന്ന പ്രേക്ഷകര്‍ക് തോന്നുന്നില്ല…. എന്തൊക്കെയോ എവിടെയൊക്കെയോ ഒരു തകരാര്‍ ഉള്ളത് പോലെ… ഇന്റര്‍വെല്‍ തന്നെ ഇന്റര്‍വെല്‍ ഇടാന്‍ വേണ്ടി ഇട്ടപോലെ ആയി… ആദ്യം കരുതിയത് എന്തെങ്കിലും സാങ്കേതിക തകരാര്‍ ആണെന്ന് ആണ്… പിന്നീട് ആണ് മനസിലായത് അത് ഇന്റര്‍വെല്‍ ആയിരുന്നു എന്ന്… ക്ലൈമാക്‌സിനോട് അടുകുന്ന ഒരു പോയിന്റിലെ സമര സഖാക്കളുടെ എണ്ണം ഒക്കെ വല്ലാതെ വര്‍ധിക്കുന്നതും കാണാം….
ആകെ പടത്തിലെ പോസിറ്റീവ് എന്ന് പറയാവുന്നത് ‘പൂര്‍ണിമ ഇന്ദ്രജിത് ‘ ആണ്… അസാധ്യ പ്രകടനം ആണ്… ഡയലോഗ് ഡെലിവറി ആയാലും ബോഡി ലാംഗ്വേജ് ആയാലും വളരെ സബ്റ്റില്‍ ആയി അവര്‍ അത് ചെയ്തിട്ടുണ്ട്… ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കാലിബര്‍ ഉള്ള നടിയാണ് എന്നത് തീര്‍ത്തും പറയാം….
ചുരുക്കി പറഞ്ഞാല്‍ ഒരു നാടകം കണ്ട ഫീല്‍ ആയിരുന്നു… അതൊന്നും പോരാത്തേന് പടത്തിന്റെ ലെങ്ത് ആണ് അസഹനീയം… 3.15 മണിക്കൂര്‍…
അങ്ങനെ ഒരുപാട് തവണ റിലീസ് ഡേറ്റ് മാറ്റിയും.. പ്രതിസന്ധികള്‍ തരണം ചെയ്തും ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കെട്ടഴിഞ്ഞ ഒരു പട്ടം പോലെ ആയി…
(നബി : അഭിപ്രായം തീര്‍ത്തും വ്യക്തിപരം)

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രമോഷന്‍ അനൂപ് സുന്ദരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര.