Connect with us

Hi, what are you looking for?

Film News

ഇത്രയും നാളത്തെ തന്റെ കരിയർ ജീവിതത്തിൽ നിന്നും ആദ്യമായി ആണ് തനിക്കു തുല്യ വേതനം ലഭിക്കുന്നത്, പ്രിയങ്ക ചോപ്ര 

ബോളിവുഡിൽ തരംഗമായ ഒരു നടി തന്നെയായിരുന്നു പ്രിയങ്ക ചോപ്ര. ഇനിയും താരത്തിന്റെ നിരവധി സീരിയസുകളും, സിനിമകളും ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ പ്രേക്ഷകര്  കാത്തിരിക്കുന്ന താരത്തിന്റെ ചിത്രം ആണ് സിറ്റാഡൽ, ചിത്രത്തിൽ നായകനായി എത്തുന്നത് റിച്ചാർഡ് മഡ്ഡൻ ആണ്. ഇപ്പോൾ ജീവിതത്തിൽ ആദ്യമായി തനിക്കു ഒരു തുല്യ വേതനം ലഭിച്ചു എന്ന വാർത്തയാണ് പങ്കുവെക്കുന്നത്.

22  വര്ഷത്തെ തന്റെ കരിയറിൽ ആദ്യമായി ആണ് തനിക്കു തുല്യ വേദനം ലഭിച്ചത് അതും സിറ്റാഡൽ എന്ന പുതിയ ചിത്രത്തിൽ നിന്നു൦. റൂസോ ബ്രോതെര്സ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ഒരു ആക്ഷൻ ഡ്രാമ ആണ് ഈ ചിത്രം. താരം ഈ കാര്യ൦ വെളിപ്പെടുത്തിയത് ആമസോൺ സ്റ്റുഡിയോ  ഹെഡ് ജെന്നിഫർ സൽകെയുമായുള്ള സംഭാഷണത്തിനിടയിൽ ആണ്.

എന്നാൽ ഇത് പറയുന്നതുകൊണ്ട് ചില നഷ്ടങ്ങൾ ഇനിയും തനിക്കു വന്നേക്കാം എന്നും നടി പറയുന്നു. ഞാൻ ഇപ്പോൾ ഈ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 22  വര്ഷം ആകുന്നു എന്നാൽ ഈ ചിത്രത്തിലെ അഭിനയത്തിന് വേണ്ടി മാത്രമാണ് എനിക്ക് തുല്യ വേതനം ലഭിച്ചിട്ടുള്ളത് പ്രിയങ്ക ചോപ്ര പറയുന്നു.

You May Also Like