Connect with us

Hi, what are you looking for?

Film News

ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ മരിച്ചു!! ഹരിയാനയിലെ ഗ്രാമത്തിലെത്തി അന്ത്യോപചാരമര്‍പ്പിച്ച് സഞ്ജയ് ദത്ത്

ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് വലിയ സ്ഥാനം നല്‍കുന്ന ബോളിവുഡ് സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. വലിയ താരമായ ശേഷവും പഴയ സുഹൃത്തുക്കളോട് അതുപോലെ ഇടപെടുന്ന താരങ്ങളില്‍ ഒരാള്‍കൂടിയാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ താരം സുഹൃത്തിന്റെ അച്ഛന്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ആശ്വസിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ മരിച്ചത്. താരത്തിന്റെ അടുത്ത സുഹൃത്തായ ഹിതേന്ദ്രയുടെ അച്ഛനാണ് മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഹരിയാനയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചാണ് താരം മടങ്ങിയത്.

ഹരിയാനയിലെ റെവാരിയിലുള്ള കിഷന്‍ഗര്‍ ബലവാസ് ഗ്രാമത്തിലായിരുന്നു ഹിതേന്ദ്രയുടെ വീട്. 45 മിനിറ്റോളം സുഹൃത്തിനൊപ്പം ചെലവഴിച്ചാണ് താരം മടങ്ങിയത്. കടുത്ത സുരക്ഷാ വലയത്തിലായിരുന്നു താരം എത്തിയത്. ആദരാജ്ഞലി അര്‍പ്പിച്ചതിനു ശേഷം താരം മുംബൈയിലേക്ക് തന്നെ തിരിച്ചുപോയി. അതേസമയം, മരണവീട്ടില്‍ സൂപ്പര്‍ താരം എത്തിയത് അറിഞ്ഞ് വന്‍ ജനക്കൂട്ടവും തടിച്ചുകൂടി.

വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയില്‍ വില്ലനായി എത്തുന്നത്
സഞ്ജയ് ദത്ത് ആണ്. അവിടെ നിന്നും മടങ്ങിയ താരം ‘ലിയോ’ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് വിജയ്യും സഞ്ജയ് ദത്തും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

You May Also Like