Film News

അമ്മ തിരക്കാണ്..!! ഫോണ്‍ വിളിയും..!! ഉറങ്ങാന്‍ സമ്മതിക്കില്ല..!! പരാതി പറച്ചിലുമായി നവ്യയുടെ മകന്‍..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രിയനടി നവ്യനായര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. തിരിച്ചുവരവില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രം തന്നെ തിരഞ്ഞെടുത്തതിനാണ് നവ്യയ്ക്ക് ആദ്യത്തെ കൈയ്യടി പ്രേക്ഷകര്‍ കൊടുക്കുന്നത്. വിവാഹശേഷമായിരുന്നു നവ്യ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തത്.

പിന്നീട് മകന്‍ സായിയുടെ വരുമായി തിരക്കിലായിരുന്നു താരം. ഇപ്പോള്‍ വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് താരം. ഇപ്പോഴിതാ അമ്മ വീണ്ടും അഭിനയത്തിരക്കിലേക്ക് വന്നപ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നവ്യയുടെ മകന്‍ സായി, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് സിനിമയായത് കൊണ്ട് തന്നെ അമ്മയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. പൊതുവെ അമ്മ തമാശയൊക്കെ പറയുന്ന കൂട്ടത്തിലാണ്…

പക്ഷേ റീലിസിന്റെ അന്ന് ടെന്‍ഷന്‍ ആയിരുന്നു. മാത്രമല്ല സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സമയത്ത് അമ്മ തന്നെ കിടത്തിയുറക്കിയിട്ടില്ല എന്നും മകന്‍ പരാതി പറയുന്നുണ്ട്. സിനിമയുടെ റിലീസ് തീരുമാനിച്ചത് മുതല്‍, കഴിഞ്ഞ ഒരാഴ്ചയായി അമ്മ ഭയങ്കര തിരക്കിലാണെന്നാണ് സായി പറയുന്നത്.തിരക്കു കാരണം അമ്മ എപ്പോഴും ഫോണിലാണെന്നും താരപുത്രന്‍ പറയുന്നു. ഉറങ്ങാന്‍ പോയ അനുഭവവും മകന്‍ പങ്കുവെക്കുന്നുണ്ട്. റൂമില്‍ പോകുമ്പോള്‍ അമ്മ ഫോണില്‍ സംസാരിക്കുകയാണ്. റിലീസിന്റെ കാര്യം, വളരെ ഒച്ചത്തിലാണ് സംസാരിക്കുന്നത്. തിരിച്ച് പറയുന്നത് ഒന്നും അമ്മ സാവധാനത്തോടെ അല്ല കേള്‍ക്കുന്നത എന്നാണ് സായി പറയുന്നത്.

ഹെഡ് സെറ്റ് എടുത്ത് വയ്ക്കാന്‍ പറഞ്ഞപ്പോള്‍, അത് കേടായി പോയി എന്ന് പറഞ്ഞുവെന്നാണ് നവ്യ നല്‍കിയ മറുപടിയെന്നാണ് മകന്‍ പറയുന്നത്. പിന്നെ കേടാകാതിരിക്കുമോ എന്നും സായി കമന്റ് അടിക്കന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും എല്ലാം കിടന്ന് നോക്കി.. സഹിച്ച് നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും പറ്റിയില്ല, അവസാനം മുറിയില്‍ നിന്ന് ഇറങ്ങി പോന്നു എന്നാണ് സായി പറഞ്ഞത്. പിറ്റേ ദിവസം എഴുന്നേറ്റപ്പോള്‍ അമ്മയ്ക്ക് ശബ്ദം അടഞ്ഞിരുന്നു എന്നും സായി പറയുന്നുണ്ട്്. ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, സിനിമയോടൊപ്പം തന്നെ നവ്യ നല്‍കുന്ന അഭിമുഖങ്ങളില്‍ നടിയുടെ വ്യക്തമായ നിലപാടുകളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

Trending

To Top