Film News

മല്ലികാ..മല്ലികാ..ശാകുന്തളത്തിലെ ഗാനമെത്തി!!!

സാമന്തയും ദേവ് മോഹനും പ്രധാന കഥാപാത്രങ്ങളാവുന്ന തെലുങ്ക് ചിത്രമാണ് ‘ശാകുന്തളം’. പുരാണ കഥാപാത്രങ്ങളായ ദുഷ്യന്തന്റെയും ശാകുന്തള പ്രണയമാണ് ചിത്രം പറയുന്നത്. കാത്തിരുന്ന ചിത്രത്തിലെ പ്രണയഗാനം എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ലിറിക് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ശകുന്തളയുടെ കഥ പറയുന്നതാണ് ഗാനം. രമ്യ ബെഹറ ആണ് ആലാപനം. ചൈതന്യ പ്രസാദിന്റെ വരികള്‍ക്ക് മണി ശര്‍മ്മയുടേതാണ് സംഗീതം. ഫെബ്രുവരി 17നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

സൂഫിയും സുജാതയിലൂടെയും മലയാളത്തിന്റെ ഹൃദയം കവര്‍ന്ന നായകനാണ്
ദേവ് മോഹന്‍. ‘ദുഷ്യന്തനാ’യിട്ടാണ് ദേവ് മോഹന്‍ എത്തുന്നത്. ഗുണശേഖര്‍ ആണ്
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ശാകുന്തളം എത്തുന്നത്. ത്രീഡി ചിത്രമായിരിക്കും ശാകുന്തളം.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Trending

To Top