‘അഭിനയത്തിന് പുറമെ എഴുത്തിലും അനൂപ് ഒരു വന്‍ പരാജയമായിരിക്കുന്നു’

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം പദ്മ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി…

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം പദ്മ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

‘പടച്ചോന്‍ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോന്‍ എന്നായിരുന്നു പകല്‍ നക്ഷത്രങ്ങള്‍ മുതല്‍ കുറേ കാലത്തേക്ക് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. അഭിനയത്തിന് പുറമെ എഴുത്തിലും അനൂപ് ഒരു വന്‍ പരാജയമായിരിക്കുന്നു’ സാന്‍ ജിയോ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘പടച്ചോന്‍ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോന്‍ എന്നായിരുന്നു പകല്‍ നക്ഷത്രങ്ങള്‍ മുതല്‍ കുറേ കാലത്തേക്ക് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. അഭിനയത്തിന് പുറമെ എഴുത്തിലും അനൂപ് ഒരു വന്‍ പരാജയമായിരിക്കുന്നു. ആളുകളെ ബോധവല്‍ക്കരിക്കാന്‍ സിനിമ എടുക്കുന്ന പോലെയാണ് പദ്മ സിനിമ കണ്ടപ്പോള്‍ തോന്നിയത്. ഗ്രാമത്തിന്റെ വിശുദ്ധിയും നഗരത്തിന്റെ കാപട്യവും വിഷയമായ എത്ര സിനിമകള്‍ ഇപ്പോള്‍ കണ്ട് കഴിഞ്ഞു? എന്നിട്ടും ഇങ്ങിനെയൊരു കലഹരണപ്പെട്ട സബ്‌ജെക്ട് സിനിമ ആക്കി അതില്‍ അഭിനയിക്കാന്‍ കാട്ടിയ തൊലിക്കട്ടിക്കും, സുരഭി ലക്ഷ്മിയുടെ അഭിനയം കൊണ്ട് നിലവാരം അഡ്ജസ്‌റ് ചെയ്യാനുള്ള ബുദ്ധിക്കും വേണ്ട മറുപടി ആള്‍റെഡി കിട്ടി കഴിഞ്ഞത് കൊണ്ട് കൂടുതല്‍ അഭിപ്രായം പറയുന്നില്ല.

അനൂപ് മലയാളിയെ വര്‍ഷങ്ങള്‍ ആയി ഉപദേശിച്ചു നന്നാക്കികൊണ്ട് ഇരിക്കുന്നത് കൊണ്ടു ഫ്രീ ആയി ഒരു ഉപദേശം അങ്ങോട്ട് തരാം. താങ്കള്‍ അഭിനേതാവ് എന്ന നിലയ്ക്ക് ഒരു വന്‍ പരാജയം ആണ്. വന്‍ എന്ന് പറഞ്ഞാല്‍ ചാണകം മുഖത്ത് എറിഞ്ഞാലും ഭാവം വരാത്ത തരം വന്‍ തോല്‍വി! അല്പമെങ്കിലും ഉള്ളില്‍ ഉള്ള എഴുത്ത്കാരന്റെ സ്പാര്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ താങ്കള്‍ അഭിനയം കുറേ കാലത്തേക്കെങ്കിലും നിറുത്തണം. താങ്കളുടെ ഭാര്യ അടക്കം കേരളത്തില്‍ ഒരാള്‍ പോലും അത് അറിയാന്‍ പോകുന്നില്ല. എന്നിട്ട് ഒരു യാത്ര പോകണം. ആ കൂളിംഗ് ഗ്ലാസും ജാഡ കോപ്പുമൊന്നും എടുക്കാതെ ട്രെയിന് കയറിയും നടന്നുമൊക്കെ പോകണം. ലോകം അറിയണം, ജീവിതം അറിയണം. നിങ്ങള്‍ക്ക് ആകെ അറിയുന്ന, നിങ്ങള്‍ ഉള്‍പ്പെടുന്ന ജാഡതെണ്ടികള്‍ അല്ലാത്ത സാധാരണ മനുഷ്യര്‍ എന്നൊരു വിഭാഗവും ഈ ലോകത്ത് ഉണ്ട് എന്ന് അറിയണം. അവര്‍ക്ക് AC റൂമില്‍ ഇരുന്ന് കോഫി സിപ് ചെയ്ത് മഴ കണ്ട് അയവിറക്കുന്ന പ്രേമം കാമം എന്നീ വികാരങ്ങള്‍ അല്ലാതെ വേറെയും വികാരങ്ങള്‍ ഉണ്ടെന്ന് പഠിക്കണം. എന്നിട്ട് ഒരു പുതിയ കഥയുമായി വായെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവരെ കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. ആദ്യമായാണ് അനൂപ് മേനോന്‍ ഒരു ചിത്രം നിര്‍മിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.