Connect with us

Hi, what are you looking for?

Film News

‘എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍, ഒരു തവണ കണ്ടുത്തീര്‍ക്കാന്‍ തന്നെ പാടാണ്’

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പടവെട്ടിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇടതുപക്ഷ അനുകൂല സിനിമ എടുക്കാന്‍ നോക്കി, വലതുപക്ഷത്തെ അനുകൂലിച്ചപോലെ ആയിപോയി’ എന്ന് പറയുന്നു ലോറന്‍സ് മാത്യു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍.

‘പടം കണ്ടു. സ്ഥിരം പൊളിറ്റിക്കല്‍ അജണ്ട പടം. സംഘപരിവാരും കമ്മ്യൂണിസവും തമ്മിലുള്ള പോരാട്ടം. അതിന്റെ ഇടയില്‍ പെട്ടുപോകുന്ന കുറെ മനുഷ്യര്‍. ഇടതുപക്ഷ അനുകൂല സിനിമ എടുക്കാന്‍ നോക്കി, വലതുപക്ഷത്തെ അനുകൂലിച്ചപോലെ ആയിപോയി ഒടുക്കം. പാളിപ്പോയ പ്രോപഗണ്ട പടം. എന്നും സംഘികളെ തെറിവിളിച്ചു പടം ഇറക്കിയാല്‍ പടം ഓടും എന്നൊക്കെയുള്ള ചിന്ത മാറേണ്ട സമയം ആയി. പടത്തിനുള്ളില്‍ സ്റ്റഫ് കൂടെ വേണം. തീവ്ര വലതുപക്ഷ നിലപാടുകള്‍ എതിര്‍ക്കപ്പെടണം. പക്ഷെ അതിനു വേണ്ടി ഇടതുപക്ഷത്തെ ഇത്രകണ്ടു വെള്ള പൂശേണ്ട കാര്യം ഇല്ല… പടം ഒരു തവണ കണ്ടുത്തീര്‍ക്കാന്‍ തന്നെ പാടാണ്. നിവിന്‍ പോളി തരക്കേടില്ല. ഒരു കഥാപാത്രത്തോടും ഇമോഷണല്‍ അറ്റാച്ച്‌മെന്റ്‌റ് ഒന്നും തോന്നുന്നില്ല. എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

You May Also Like