Film News

‘ഉണ്ണി മുകുന്ദന്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ഫാമിലി എന്റര്‍ടെയ്നറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനൂപ് പന്തളമാണ്. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മനോജ് കെ ജയന്‍, മിഥുന്‍ രമേശ്, ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, വിപിന്‍ കുമാര്‍ ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍, അസിസ് നെടുമങ്ങാട്, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

നവാഗതനായ അനൂപ് പന്തളത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ എന്നു പറഞ്ഞാണ് സംഗീത് എംസിയുടെ കുറിപ്പ് ആരംഭിക്കുന്നത്. An Outstanding FeelGood Treat ?? ഷഫീക്ക് ഒരു സധാരണകാരനായ പ്രവാസി യുവാവാണ്. തനിക്ക് പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നത് തന്നെയാണ് ഷഫീക്കിന്റെ ഏറ്റവും വലിയ സന്തോഷം. അങ്ങനെ ലീവിന് നാട്ടിലെത്തുന്ന അയാള്‍ തന്നെ പണ്ട് സഹായിച്ച ഒരു ഡോക്ടര്‍ക്ക് കൊടുക്കാന്‍ ഒരു ഗിഫ്റ്റ് കൊണ്ടു വരികയാണ്. ആ ഗിഫ്റ്റിന്റെ പേരില്‍ പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. പ്രണയം , സുഹൃത്ത്ബന്ധം , തുടങ്ങിയവയൊക്കെ സിനിമയില്‍ ചര്‍ച്ചാവിഷയങ്ങളാകുന്നുണ്ട്… കൊച്ചു കൊച്ചു കോമടികളിലൂടെ ചിരിപ്പിച്ച് മുന്നോട്ട് പോകുന്ന ആദ്യ പകുതിയും പ്രേക്ഷകരെ ഒരല്പം ഇമോഷണലാക്കി ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ച രണ്ടാം പകുതിയും ക്ലൈമാക്‌സുമാണ് സിനിമയുടേത്. ടൈറ്റില്‍ കഥാപാത്രമായ ഷഫീക്കായി ഉണ്ണി മുകുന്ദന്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ബാല , മനോജ് കെ ജയന്‍ , ആത്മീയ , ദിവ്യ പിള്ള , സ്മിനു സിജോ , തുടങ്ങി ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. മനോജ് കെ ജയന്‍ , ബാല എന്നിവരുടെ കൗണ്ടറുകള്‍ നന്നായി വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. മ്യൂസിക് ആണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പാട്ടുകളെല്ലാം ഒന്നിനൊന്ന് കിടിലന്‍???? എന്തായാലും ഫീല്‍ ഗുഡ് സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ സിനിമ ഒരു വമ്പന്‍ ട്രീറ്റ് തന്നെ ആയിരിക്കുമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്.

Trending

To Top