Film News

സോഷ്യല്‍ മീഡിയ കൈയ്യടക്കി സാനിയയുടെ പുതിയ ഫോട്ടോ ഷൂട്ട്!

നൃത്ത മേഖലയിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ യുവനടിയാണ് സാനിയ. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ സിനിമകളിലൂടെ ബാലതാരമായിട്ടാണ് സാനിയ മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായാകാന്‍ താരത്തിന് സാധിച്ചു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ ഭാഗ്യം എല്ലാം കിട്ടിയ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്യൂന്‍ എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഈ ചിത്രത്തില്‍ സനിയയ്ക്ക് ലീഡിംഗ് റോള്‍ ആയിരുന്നു. ലൂസിഫര്‍ എന്ന സിനിമയിലെ അഭിനയത്തിനും സാനിയയെ തേടി ഒരുപാട് പ്രശംസകള്‍ എത്തി. സിനിമാ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അധികവും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളാണ് താരം പങ്കുവെയ്ക്കാറുള്ളത്. പലതിനും താരത്തിന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എങ്കിലും തനിക്ക് ഇഷ്ടമുളളത് ചെയ്യാന്‍ ആരേയും നോക്കി നില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് താരം പറയാറുള്ളത്.

ഇപ്പോഴിതാ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഷുഹൈബാണ് ഇത്തവണ സാനിയയുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

അസാനിയ നസ്രിനാണ് ഡിസൈനറും സ്റ്റൈലിസ്റ്റും. താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അമൃത ലക്ഷ്മിയാണ്, താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

Trending

To Top