Connect with us

Hi, what are you looking for?

Film News

‘എഴുപത്തി ഒന്നാം വയസ്സിലും സെറ്റില്‍ ആവാത്ത മമ്മൂട്ടി’ കമറുദ്ദീന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

‘എന്നെ സംബന്ധിച്ച് സിനിമ എന്നതൊരു സ്വപ്നമാണ്, ഇപ്പോഴും ഞാനൊരു സ്വപ്നലോകത്താണ്, അതൊരു യാഥാര്‍ത്ഥമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിക്കുന്ന ഒരു സ്വപ്നമാണതെന്നായിരുന്നു മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കമറുദ്ദീന്‍ കെ.പി താരത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ഇപ്പോഴും സെറ്റില്‍ ആവാത്ത മമ്മൂട്ടി, ഒരു ജോലി നേടണം! കഠിനമായി പരിശ്രമിക്കുന്നു ജോലി കിട്ടുന്നു സെറ്റില്‍ ആകുന്നു. ഭൂരിപക്ഷം ആളുകളുടെയും സ്വപ്നമാണിത്. എന്നാല്‍ പിന്നീട് സ്വന്തം വളര്‍ച്ചക്ക് പ്രത്യേകിച്ച്ഒന്നും ചെയ്യുന്നില്ല. കുറച്ച് വര്‍ഷം കടന്നു പോയാല്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ അവസ്ഥയെന്നും കമറുദ്ദീന്‍ ചോദിക്കുന്നു.
ജോലി നേടുന്ന സമയത്ത് എവിടെയായിരുന്നോ അവിടെത്തന്നെ തുടരും..
യഥാര്‍ത്ഥത്തില്‍ സെറ്റില്‍ ആവുക എന്നത് ഒരാളുടെ വളര്‍ച്ചക്കിടുന്ന ഫുള്‍ സ്റ്റോപ്പ് അല്ലേ? ഒരു ജോലി കിട്ടി, വീട് വെച്ചു സെറ്റ്!
എന്നാല്‍ എഴുപത്തി ഒന്നാം വയസ്സിലും സെറ്റില്‍ ആവാത്ത ഒരാളുടെ വാക്കുകള്‍ ശ്രദ്ധിക്കാം
‘എന്നെ സംബന്ധിച്ച് സിനിമ എന്നതൊരു സ്വപ്നമാണ്, ഇപ്പോഴും ഞാനൊരു സ്വപ്നലോകത്താണ്, അതൊരു യാഥാര്‍ത്ഥമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിക്കുന്ന ഒരു സ്വപ്നമാണത്. സിനിമയോട് അദമ്യമായ ഒരഭിനിവേശമാണെനിക്ക്. അഭിനയമെന്ന കലയോടുള്ള ആവേശമാണ് എന്നെ നടനാക്കിയത്.
മറ്റു നടന്മാര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമാണ് എന്റെ മനസ്സിലുള്ളത്, ആ ആഗ്രഹം വളര്‍ത്തി എടുത്തത് എന്റെ കഠിന പ്രയത്‌നംകൊണ്ടാണ്.

ഞാന്‍ തേച്ച് തേച്ച് മിനുക്കിയെടുത്ത ഒരു പ്രകടനമായേ ഞാനെന്റെ അഭിനയത്തെ കാണുന്നുള്ളൂ. ഇത്ര തേച്ചു മിനുക്കാം എന്നുണ്ടെങ്കില്‍ ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങില്ലേ എന്നതാണ് എന്റെ അത്മധൈര്യം.’
മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെ വാക്കുകളാണിത്.
ഇന്നും സിനിമയിലെ ഒരു തുടക്കക്കാരനെപോലെ പഠിച്ചുകൊണ്ടിരിക്കുന്നു, പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു, സ്വയം പുതുക്കലിന് വിധേയനായിക്കൊണ്ടിരിക്കുന്നു.
എവിടെയാണോ ഉള്ളത്, അവിടെ ഇരിക്കുക എന്നത് വളരെ കംഫേര്‍ട്ടബിള്‍ ആയ ഒരു കാര്യമാണ്.
ഓരോരുത്തര്‍ക്കും അവര്‍ എത്തി നില്‍ക്കുന്ന കംഫേര്‍ട്ടബിള്‍ ആയ ഒരു മേഖലയുണ്ടാവും. ഇത്തരം മേഖലയില്‍ തന്നെ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും..?
തീര്‍ച്ചയായും പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടാകില്ല.
എന്നാല്‍ ഈ കംഫേര്‍ട്ട് ബ്രേക്ക് ചെയ്യുക എന്നത് വലിയൊരു തുടക്കമാണ്. ഇനിയും പുരോഗതിയിലേക്കുള്ള തുടക്കം.
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഞാന്‍ സെറ്റില്‍ ആയി എന്ന് കരുതിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ നിലയില്‍ എത്താനാവുമായിരുന്നോ?
പരിശീലനത്തിലൂടെ പുരോഗതി കൈവരിക്കുക എന്നത്
മനുഷ്യനെയും മറ്റു ജീവികളെയും വ്യത്യസ്തരാകുന്ന ഒരു കാര്യമാണ്.
മിക്ക ജീവികളും ജനിച്ചു കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വേണ്ട കഴിവുകള്‍ അവര്‍ ആര്‍ജ്ജിക്കും, അല്ലെങ്കില്‍ ജനിക്കുമ്പോഴേ മിക്ക കാര്യങ്ങളും പഠിച്ചിട്ടുണ്ടാകും.

എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒരു മനുഷ്യന് പരിശീലനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അവന്റെ കഴിവുകളെ വികസിപ്പിക്കാന്‍ കഴിയും എന്നതാ ണ് growth mindset (ഉദാ: പുതിയ കഴിവുകള്‍ നേടല്‍, വായന, പഠനം, ലക്ഷ്യങ്ങള്‍ സ്ഥാപിക്കല്‍, കഠിനാധ്വാനം, ക്രിയാത്മകമായ അഭിപ്രായം സ്വീകരിക്കല്‍ അങ്ങനങ്ങനെ ).
ഒരാള്‍ക്ക് വളരാന്‍ കഴിയും എന്ന വിശ്വാസം തന്നെ അവരെ വളര്‍ത്താന്‍ സഹായിക്കും.
ഇനി പുതിയതായി ഒന്നും ചെയ്യേണ്ടതില്ല, എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന തോന്നലുണ്ടായാല്‍ വളര്‍ച്ച അവിടെ നില്‍ക്കും.
”ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ആയി ‘ എന്ന് ഒരാള്‍ പറയുമ്പോള്‍ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുകയും ഇപ്പോള്‍ എവിടെയാണോ ഇനിയുള്ള കാലത്തും അങ്ങനെത്തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ജീവിതത്തിന്റെ ലക്ഷ്യം ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കാം
എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ,
പുതിയ പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കുകയും ആ ലക്ഷ്യം നേടുന്നതിന് വേണ്ടി പരിശ്രമിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നാം സ്വയം പുതുക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നത്.
നിരന്തരം പുതുക്കി അവനവന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് മമ്മൂട്ടി എന്ന മനുഷ്യന്‍ തുറന്ന് വെക്കുന്നത്. അതുകൊണ്ടു തന്നെയാവാം എഴുപതുകളിലും അദ്ദേഹം ചുറു ചുറുക്കോടെയിരിക്കുന്നതെന്ന് പറഞ്ഞാണ് കമറുദ്ദീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You May Also Like