കാര്‍ത്തിയുടെ സര്‍ദാര്‍.. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത്!

തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സര്‍ദാറിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പി. എസ് മിത്രന്‍ സംവിധാനം ഒരുക്കുന്ന…

തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സര്‍ദാറിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പി. എസ് മിത്രന്‍ സംവിധാനം ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് സര്‍ദാര്‍. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ കുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടി രജീഷ വിജയനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഈ സിനിമയുടെ തിയറ്റര്‍ റൈറ്റ്‌സ്

ഉദയനിധി സ്റ്റാലിന്‍ സ്വന്തമാക്കിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ‘സര്‍ദാറി’ന്റെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ തിയറ്റര്‍ റൈറ്റ്‌സാണ് റെഡ് ജിയാന്റ് മൂവീസ് ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, സിനിമ ദീപാവലിയ്ക്ക് തന്നെ റിലീസിന് എത്തുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ദീപാവലിയ്ക്ക് തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ കാര്‍ത്തിയുടെ സിനിമ എത്തുന്നു എന്നറിഞ്ഞതിലുള്ള ആവേശത്തിലാണ് ആരാധകര്‍.

ഈ സിനിമ കാര്‍ത്തിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്നാണ് ആരാധകര്‍ ഇപ്പോഴേ വിധിയെഴുതുന്നത്. അതേസമയം, ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കാര്‍ത്തിയ്ക്കും രജിഷ വിജയനും പുറമെ, ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തും.