Connect with us

Hi, what are you looking for?

Film News

അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഒറ്റയ്ക്ക് നല്‍കല്‍ അത്ര എളുപ്പമല്ല! സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു, അമൃത സുരേഷ്

റിയാലിറ്റി ഷോ താരമായെത്തി താരപത്‌നിയായയാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ വേദിയില്‍ നിന്നും നടന്‍ ബാലയുമായുള്ള ബന്ധം പ്രണയവും വിവാഹത്തിലുമെത്തി. പക്ഷേ ഇടയ്ക്ക് വച്ച് ഇരുവരും ബന്ധം പിരിഞ്ഞു. മകള്‍ അവന്തികയെന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. മകളുമായി ബാല കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു, അതിന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.

പാപ്പുവിന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പാപ്പു സ്‌കൂളില്‍ പോകുന്ന ഫോട്ടോയും അമൃത പങ്കുവച്ചിരുന്നു. പാപ്പുവും യൂട്യൂബ് ചാനലുമായി സജീവമാണ്. മുന്‍പ് അമൃത സിംഗിള്‍ പാരന്റിംഗിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

വിവാഹജീവിതവുമായി മുന്നേറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നെന്ന് അമൃത പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും കടമകള്‍ ഒറ്റയ്ക്ക് ചെയ്യുകയാണിപ്പോള്‍. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും താന്‍ തന്നെയാണ് നല്‍കുന്നത്. പറയുന്നതുപോലെ അത്ര എളുപ്പമല്ല അത്. നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യം നല്‍കിയാണ് പാപ്പുവിനെ വളര്‍ത്തുന്നത്.

 

മാത്രമല്ല, ആണ്‍പെണ്‍ ഭേദമില്ലാതെയാണ് താനും സഹോദരി അഭിരാമിയും വളര്‍ന്നത്, ഏറെ ആത്മവിശ്വാസവും ധൈര്യവും തന്ന കാര്യമായിരുന്നു അത്. അതുപോലെ തന്നെയാണ് പാപ്പുവും വളരുന്നത്. നല്ല സുഹൃത്തിനെ പോലെ എന്ത് സംശയവും ചോദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ പാപ്പുവിന് നല്‍കിയിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നപ്പോള്‍ ശക്തമായ പിന്തുണയുമായി തനിയ്‌ക്കൊപ്പം വീട്ടുകാര്‍ കൂടെയുണ്ടായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ബാലയുമായുള്ള പ്രണയം.

ഇപ്പോള്‍ അമൃതയും സംഗീതസംവിധായകന്‍ ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവച്ച് പ്രണയം വെളിപ്പെടുത്തിയത്. സോഷ്യല്‍ ലോകത്തെ ഹോട്ട് താരങ്ങളായിരിക്കുകയാണ് അമൃതയും ഗോപിയും.

You May Also Like