Film News

തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി നമിത പ്രമോദ്..!!

ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. സീരിയല്‍ രംഗത്തിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് താരം നായിക ആയി ആദ്യം അഭിനയിച്ചത്. ഇതിനോടകം തന്നെ ഇരുപതില്‍ അധികം സിനിമകളില്‍ നമിത നായികയായി എത്തിയിട്ടുണ്ട്. സിനിമാ രംഗത്തില്‍ പോലെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും സജീവ സാന്നിധ്യമാണ് ഈ നടി. തന്റെ എല്ലാ വിശേഷങ്ങളും

 

പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തൂവെള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ ഒരുപാട് ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന്

സുഹൃത്തുക്കളും ആരാധകരും സഹപ്രവര്‍ത്തകരും കമന്റുകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. അതേസമയം, ആറോളം സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാ രംഗത്തും സോഷ്യല്‍ മീഡിയ രംഗത്തും

സജീവമായ നടിയായതിനാല്‍ ഒരുപാട് ആരാധകരും താരത്തിന് ഉണ്ട്. നമിതയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Trending

To Top