Film News

എജ്ജാതി കുരുപൊട്ടിക്കല്‍..! ചത്തൊടുങ്ങിയാലും തീരാന്‍ പോകുന്നില്ല..! നയന്‍താരയുടെ വിവാഹത്തെ വിമര്‍ശിച്ചവരോട് സീമ വിനീത്!!

അങ്ങനെ ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം നയന്‍താര – വിഘ്‌നേഷ് വിവാഹം നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാബലിപുരത്ത് വെച്ച ചടങ്ങില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഒരുപാട് പേരുടെ ആഗ്രഹത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി മംഗളമായി ആ കര്‍മ്മം നടന്നു. എന്നാലും ഈ വിഷയത്തില്‍ പോലും കുറ്റങ്ങള്‍ മാത്രം ചികയുകയും ആവശ്യമില്ലാത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് എതിരെ തന്റെ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ്, സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി സീമ വിനീത്.

seema vineeth fb post

ആരാന്റെ കാര്യം നോക്കാന്‍ മലയാളികളെ കഴിച്ചിട്ടേ ആള്‍ക്കാറുള്ളു.. എന്നാണ് നയന്‍താരയുടെ വിവാഹത്തിലും പലതരം വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് എതിരെ സീമ പറയുന്നത്. എജ്ജാതി കുരുപൊട്ടിക്കലാണിത്… ഒരാള്‍ കല്യാണം കഴിക്കുന്നത് അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ്.. അത് ഒരിക്കലും മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ അല്ലെന്ന് സീമ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് എന്താണ് എന്നും സീമ പറയുന്നുണ്ട്. രണ്ടുപേര്‍ക്കും മുന്നോട്ട് പോകാന്‍ താല്പര്യം ഇല്ല എന്ന് പരസ്പരം തീരുമാനിച്ചു ഉറപ്പിച്ച ശേഷം ആണ്.. ഒരു വിവാഹ മോചനം നടക്കുന്നത്. ഇത് രണ്ട് സംഭവിച്ചാലും അത് അവരുടെ വ്യക്തി പരമായ തീരുമാനം ആണ്… മറ്റുള്ളവര്‍ക്ക് അതില്‍ ലാഭമോ നഷ്ടമോ ഇല്ലെന്നും ഇവര്‍ തന്റെ പുതിയ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

 

View this post on Instagram

 

A post shared by Seema Vineeth (@seemavineeth)

മറ്റുള്ളവരോട് സദാചാരം വിളമ്പുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് ആത്മസംതൃപ്തിയാണ് ലഭിക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു.. അത് നിങ്ങളൊക്കെ ചത്തോടുങ്ങിയാലും തീരാന്‍ പോണില്ലെന്നും സീമ തറപ്പിച്ച് പറയുന്നു. പ്രിയപ്പെട്ട നയന്‍താരയ്ക്കും വിക്കിക്കും ആശംസകള്‍ അറിയിച്ചാണ് സീമ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Trending

To Top