Connect with us

Hi, what are you looking for?

Film News

ജിസ് ജോയുടെ ചീത്തപ്പേര് മാറിക്കിട്ടി…! ഒരു നല്ല ത്രില്ലര്‍ സിനിമ, ഇന്നലെ വരെ..!

2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്ന വ്യക്തിയാണ് ജിസ് ജോയ്. പിന്നീട് ഫീല്‍ ഗുഡ് മൂവികള്‍ മാത്രം ചെയ്യുന്ന സംവിധായകന്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തെളിഞ്ഞു. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ എന്നീ ഫീല്‍ ഗുഡ് സിനിമകള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്നലെ വരെ.

ആസിഫ് അലിയും ആന്റണി വര്‍ഗീസും നിമിഷ സജയനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സഞ്ജു സുശീലന്‍ എന്ന സിനിമാ പ്രേമി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സിനിമാ ഗ്രൂപ്പിലാണ് അദ്ദേഹം ഇന്നലെ വരെ എന്ന സിനിമയെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുന്നത്. നന്മ സിനിമകള്‍ മാത്രം ചെയ്യുന്ന സംവിധായകന്‍ എന്ന ചീത്തപ്പേര് ജിസ് ജോസ് എന്ന സംവിധായകന് മാറ്റി കൊടുത്ത ഒരു സിനിമയായി ഇന്നലെ വരെയെ കണക്കാക്കാം എന്നാണ് അദ്ദേഹം പറയുന്നത്.

പ്രവചനീയമായ കഥയും ക്ലൈമാക്സും ഒക്കെയാണെങ്കിലും കാഴ്ചക്കാരനെ ആദിമദ്ധ്യാന്തം പിടിച്ചിരുത്തുന്ന രീതിയിലാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്… എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തന്റെ തനത് ശൈലി മാറ്റിപ്പിടിക്കാന്‍ ഈ സിനിമയിലൂടെ ജിസ് ജോസ് ശ്രമിച്ചു… വിജയം കണ്ടു. തിരക്കഥ തന്നെയാണ് ഈ സിനിമയുടെ വിജയം എന്നാണ് കുറിപ്പില്‍ പറയുന്നത്. ബോബി സഞ്ജയ് എഴുതിയ കഥയ്ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ട്രാഫിക്കിന് ശേഷം ഒരുപക്ഷെ ആസിഫ് അലിയുടെ ഏറ്റവും മികച്ച ത്രില്ലറായിരിക്കും ഈ സിനിമ എന്ന് വിലയിരുത്തപ്പെടുന്നു. സിനിമ നല്ലതാണെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സ് ആര്‍ക്കും ഊഹിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. അതിനൊരു പത്ത് മിനിറ്റ് മുന്‍പേ കഥ അവസാനിപ്പിച്ചിരുന്നു എങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന സിനിമയാവുമായിരുന്നു ഇതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

You May Also Like