Film News

‘പിരിയാം…പിരിയാം..’ ഷഫീക്കിന്റെ സന്തോഷത്തിലെ വീഡിയോ ഗാനം

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ഹാരിബ് ഹുസൈനും ഷാന്‍ റഹ്‌മാനുമാണ്.

ഫാമിലി എന്റര്‍ടെയ്നറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനൂപ് പന്തളമാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മനോജ് കെ ജയന്‍, മിഥുന്‍ രമേശ്, ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, വിപിന്‍ കുമാര്‍ ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍, അസിസ് നെടുമങ്ങാട്, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

‘ഒരു റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലെ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്.

Trending

To Top