Film News

കിങ് ഖാനും മകളും ഒന്നിച്ച് ബിഗ്‌ സ്‌ക്രീനിലേക്ക്!! ചിത്രം ഡിസംബറില്‍ തിയ്യേറ്ററിലെത്തും

കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും വെളളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലടെയാണ് താരപുത്രിയുടെ ബോളിവുഡ് അരങ്ങേറ്റം. അതേസമയം കിങ് ഖാനും സുഹാനയും ഉടന്‍ ഒന്നിച്ച് സ്‌ക്രീനിലെത്തും. സുഹാനയെ പ്രധാന കഥാപാത്രമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരവും താരപുതിയും ഒന്നിക്കുന്നത്.

ഡിസംബറിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. താരപുത്രിയുടെ അടുത്ത ചിത്രത്തെക്കുറിച്ച് വമ്പന്‍ റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാനും എക്‌സറ്റന്‍ഡഡ് കാമിയോ വേഷത്തിലാകും എത്തുക. സുഹാനയുടെ കഥാപാത്രത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ സഹായിക്കുന്ന തരത്തിലാകും കിംഗ് ഖാന്റെ എന്‍ട്രി.

ഒരു സ്‌പൈ ത്രില്ലര്‍ ആയിരിക്കും ചിത്രം. സുഹാനയുടെ കഥാപാത്രം ഒരു സ്‌പൈയാണ്. ഈ കഥാപാത്രത്തിന്റെ ട്രെയിനര്‍ ആയിരിക്കും ഷാരൂഖ് ഖാന്റെ കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങികഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Trending

To Top