Film News

2 ദിവസം കൊണ്ട് 2.2 മില്യണ്‍ ഫോളോവേഴ്‌സ്!! റെക്കോര്‍ഡിട്ട് നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കഴിഞ്ഞവര്‍ഷമാണ് താരവും വിഘ്‌നേഷ് ശിവനും വിവാഹിതരായും ഇരട്ടക്കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് എത്തിയതും. ഏറെ ആരാധകരുള്ള താരം അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലഗത്തിന്റെയും മുഖം കാണിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് ലേഡിസൂപ്പര്‍സ്റ്റാര്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് താരറാണി. 2 ദിവസം കൊണ്ട് 2 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം. നിലവില്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സാണ് നയന്‍സിനുള്ളത്. മക്കള്‍ക്ക് ഒപ്പമുള്ള വീഡിയോയും, ജവാന്‍ സിനിമയുടെ ട്രെയിലറും അടക്കം ആകെ 5 പോസ്റ്റുകള്‍ മാത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.

മക്കളായ ഉയിരിനും ഉലഗത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയന്‍താര ഇന്‍സ്റ്റയില്‍ ചുവടുവച്ചത്. ആദ്യമായിട്ടായിരുന്നു നയന്‍താര കുഞ്ഞുങ്ങളുടെ മുഖം ആരാധകര്‍ക്കായി പങ്കുവച്ചത്. ‘നാന്‍ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം കുറിച്ചത്.

മക്കള്‍ക്ക് ഒപ്പമുള്ള പോസ്റ്റിന് പിന്നാലെ 400 കെ ഫോളോവേഴ്‌സിനെ ആണ് നയന്‍താര സ്വന്തമാക്കിയത്. പിന്നീട് ജവാന്റെ ട്രെയിലറാണ് നയന്‍താര പങ്കുവച്ചത്. മുന്‍പ് വിഘ്‌നേഷ് ആണ് കുഞ്ഞുങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പങ്കിട്ടിരുന്നത്. കുഞ്ഞുങ്ങള്‍ ഓണസദ്യ കഴിയ്ക്കുന്ന ചിത്രങ്ങളും പങ്കിട്ടിരുന്നു. പക്ഷേ ഒന്നിലും മുഖം കാണിച്ചിരുന്നില്ല. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രോനീല്‍ എന്‍ ശിവ എന്നും ഉലകിന്റെ യഥാര്‍ഥ പേര് ദൈവിക് എന്‍ ശിവ എന്നാണ്.

ബോളിവുഡ് ചിത്രം ഷാരുഖ് നായകനായ ജവാന്‍ ആണ് നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്‌ലി ആണ്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രവും ആറ്റ്‌ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ഏറെ പ്രതീക്ഷയോടെ ബോളിവുഡ് ലോകം കാത്തിരിക്കുകയാണ് ചിത്രത്തിനായി.

Trending

To Top