Film News

വാപ്പച്ചിയുടെ ആ കഴിവ് എനിക്കില്ല, അതുകൊണ്ടു അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പേടിയാണ്, ഷാഹിൻ 

നടൻ സിദ്ധിഖിന്റെ മകൻ ആണ് ഷാഹീൻ സിദ്ധിഖ്, ഇപ്പോൾ തന്റെ വാപ്പയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ സിനിമയിൽ എത്തുന്ന സമയത്തു എല്ലാവരും വാപ്പ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുമ്പോൾ തനിക്ക് ഭയം ആണ്, കാരണം അദ്ദേഹം ഒറ്റ ട്രിപ്പിൽ തന്നെ ഡയലോഗുകൾ കാണാപാഠം പഠിച്ചു  വെക്കുമെന്ന്, വാപ്പച്ചിയുടെ ആ കഴിവ് തനിക്കില്ല.

ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്തു അതായത് പത്തേമാരി, കസബ എന്നി ചിത്രങ്ങളിൽ അദ്ദേഹം ഇല്ലെന്നറിഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. ഒന്നാമത് എനിക്ക് അഭിനയിക്കാൻ പേടിയാണ്, പിന്നെ വാപ്പച്ചിയുടെ കൂടെ ആകുമ്പോൾ അത് കൂടും. പിന്നെ സെറ്റുകളിൽ പറയുന്നതോ സിദ്ധിഖ് ഒറ്റ ടേക്കിൽ എല്ലാം ഓക്കേ ആക്കും.

വാപ്പച്ചിയുടെ ഈ കാര്യങ്ങൾ അവർ പറയുമ്പോൾ തന്നെ എനിക്ക് ടെൻഷൻ ആകും. ഇപ്പോൾ അതിൽ നിന്നും കുറച്ചു മാറ്റം വന്നിട്ടുണ്ട്, കാരണം ഇപ്പോൾ രണ്ടു മൂന്ന് സിനിമകളിൽ താൻ അഭിനയിച്ചു. താൻ സിനിമയിൽ എത്തുമ്പോൾ വാപ്പച്ചി പറഞ്ഞത് ഒരിക്കലും നമ്മൾ മോണിറ്റർ നോക്കരുത് അഭിനയിക്കുന്ന സമയത്തു, അത് താൻ ഇന്നും ഫോളോ ചെയ്യുന്നു ഷാഹീൻ പറയുന്നു.

 

Trending

To Top