Film News

ശൈലജ ടീച്ചര്‍ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല..!! ഇരകളെ അടിച്ചമര്‍ത്തി..!! കളിയാക്കി ചിരിച്ചു..!! വിമര്‍ശനങ്ങള്‍ കത്തിപ്പടരുന്നു..!!

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശൈലജ ടീച്ചറുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. വനിതാ ദിനപരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ശൈലജ എത്തി എന്നാണ് ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന സ്ത്രീകള്‍ അത് തുറന്ന് പറയാന്‍ വൈകുന്നത് എന്തിനെന്ന എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ ആര്‍ജ്ജവ 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ. കെ കെ ശൈലജയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ചിലര്‍ പറയുന്നത് കേള്‍ക്കാം,വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചു ചിലരെന്ന്. എന്തിനാ വര്‍ഷങ്ങളോളം കാത്തുനില്‍ക്കുന്നത് പരാതി പറയാന്‍?? മോശം പെരുമാറ്റമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം.

അതിനുള്ള ആര്‍ജവം സ്ത്രീകള്‍ നേടിയെടുക്കണം.
ഞാനൊരു വ്യക്തിയാണെന്ന് തുറന്ന് പറയാനും നേരിടാനും ആര്‍ജവമില്ലെങ്കില്‍ എന്തിനാണ് നമ്മളീ വിദ്യഭ്യാസം നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം.

https://www.instagram.com/tv/Ca3mJYDgpiP/?utm_source=ig_web_copy_link

കെ.കെ ശൈലജ പറഞ്ഞു. ശൈലജയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഇരകളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ളതാണെന്നും അവരെ കളിയാക്കി സംസാരിച്ചെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മേനക, ഉര്‍വശി,ശ്വേത മേനോന്‍, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്‌നിഖാന്‍, അന്‍സിബ, മംമ്ത മോഹന്‍ദാസ് തുടങ്ങിയ താരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Trending

To Top