കസവുസാരിയുടുത്ത് ബ്രൈഡല്‍ മേക്കോവറുമായി ഷംന കാസിം

അമൃതാ ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് മറ്റു ഭാഷകളിലും ഷംന സജീവമായിരുന്നു. ഇപ്പോഴിതാ ഷംനയുടെ…

അമൃതാ ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് മറ്റു ഭാഷകളിലും ഷംന സജീവമായിരുന്നു. ഇപ്പോഴിതാ ഷംനയുടെ ബ്രൈഡല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

അടുത്തിടെയാണ് താന്‍ വിവാഹിതയാവാന്‍ പോകുന്നു എന്ന് ഷംന അറിയിച്ചത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരുന്നത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ തന്റെ ജീവിതത്തിലെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നും നടി ഫോട്ടോയ്‌ക്കൊപ്പം കുറച്ചു. ഷാനിദ് ആസിഫ് അലിയെയാണ് താരം ജീവിത പങ്കാളിയാക്കുന്നത്.

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായും അഭിനയിച്ചിരുന്നു.