Connect with us

Hi, what are you looking for?

Film News

പുതിയ വീഡിയോയുമായി പ്രാര്‍ത്ഥന..! അമ്മ പൂര്‍ണിമ നല്‍കിയ കമന്റ് കണ്ടോ..?

അമ്മയേയും അച്ഛനേയും പോലെ തന്നെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രാര്‍ത്ഥനാ ഇന്ദ്രിജിത്ത്. അച്ഛന്‍ ഇന്ദ്രജിത്തും അമ്മ പൂര്‍ണിമ ഇന്ദ്രജിത്തും അഭിനയത്തില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ മലയാള സിനിമാ പിന്നണിഗാന രംഗത്താണ് തിളങ്ങിയത്. ഇപ്പോഴിതാ താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു ഇംഗ്ലീഷ് ഗാനം പാടിക്കൊണ്ടാണ് ഇത്തവണ പ്രാര്‍ത്ഥന എത്തിയിരിക്കുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് ഈ പാട്ട് വീഡിയോ പ്രാര്‍ത്ഥന പങ്കുവെച്ചിരിക്കുന്നത്.

ഇത്തവണയും തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് വീഡിയോയില്‍ പ്രാര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്. പാട്ടിന് മലയാള സിനിമാ രംഗത്ത് നിന്ന് തന്നെയുള്ളവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. അതില്‍ പ്രാര്‍ത്ഥനയുടെ അമ്മ പൂര്‍ണിമ പങ്കുവെച്ച കമന്റും ശ്രദ്ധ നേടുകയാണ്.. ഈ ഗാനം എപ്പോഴത്തേതിനെക്കാളും മികച്ചതായി എന്നാണ് പൂര്‍ണിമ കമന്റായി കുറിയ്ക്കുന്നത്. നിലവില്‍ മുംബൈയിലാണ് പ്രാര്‍ത്ഥന ഉള്ളത്.

മകള്‍ വീട്ടില്‍ ഇല്ലാത്തതിന്റെ വിഷമം പങ്കുവെച്ച് പൂര്‍ണിമ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രാര്‍ത്ഥന മുംബൈയില്‍ വെച്ച് പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ ആയിരുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരൂ മകളേ.. എന്നും നിന്നെ ഒരുപാട് മിസ് ചെയ്യുന്നു എന്നും പൂര്‍ണിമ കുറിച്ചിരുന്നത്. ഇപ്പോഴിതാ മകളുടെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് പൂര്‍ണിമ.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രിയാണ് പ്രാര്‍ത്ഥന. താരം പങ്കുവെയ്ക്കുന്ന പാട്ട് വീഡിയോകളും ഫോട്ടോഷൂട്ടുകളും എല്ലാം ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ മലയാള സിനിമകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

You May Also Like