Film News

ഷെയ്‌നിന് വിലക്ക് വന്നതിന് പിന്നിൽ മമ്മൂട്ടിയാണോ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ നിഗം. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ആദ്യ ചിത്രം മുതൽ തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നായകനായി സിനിമയിൽ അരങ്ങേറിയ ഷൈൻ നടനും മിമിക്രി ആർട്ടിസ്റ്റുമായ അഭിയുടെ മകൻ കൂടിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഷെയിൻ നായകനായി ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്തത്. എന്നാൽ ഷെയ്‌നിന്റെ പേരിൽ പല വിവാദങ്ങളും ഇപ്പോൾ സിനിമയിൽ നടന്നു കൊണ്ടിരിക്കുകയാണ്. നിർമ്മാതാക്കളുടെ സംഘടനാ ഷെയ്‌നിനു സിനിമയിൽ കുറച്ച് കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊക്കെ വലിയ രീതിയിൽ തന്നെ വാർത്ത ആകുകയും ചെയ്തു.

എന്നാൽ ഷെയ്‌നിനു മലയാള സിനിമയിൽ വിലക്ക് വന്നതിന്റെ പിന്നിൽ നടൻ മമ്മൂട്ടി ആണെന്നും ഷെയ്ൻ ദുൽഖറിന് ഒരു എതിരാളി ആകുമെന്ന് ഭയന്ന് ആണ് മമ്മൂട്ടി ഇങ്ങനെ ചെയ്തത് എന്ന തരത്തിൽ ഉള്ള ഒരു സംസാരവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഷെയ്ൻ നിഗമിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നിൽ മാമൂട്ടി ആണ് എന്ന സംസാരം ഞാനും കേട്ടിരുന്നു.

ഏതു പൊട്ടന്മാർ ആണ് ഇങ്ങനെ ഒന്ന് പറഞ്ഞു ഉണ്ടാക്കിയത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അവർക്ക് ദുൽഖറുമായി ഈ ചെറിയ പയ്യനെ താരതമ്യം ചെയ്യാൻ എങ്ങനെ കഴിഞ്ഞു. ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമായി ഇതിനോടകം മാറി കഴിഞ്ഞു. ഇന്ത്യയിലെ പല ഭാഷകളിലും അദ്ദേഹം ഇന്ന് അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒരു മാറ്റവും വരില്ല. അത് മമ്മൂട്ടിയുടെ മകൻ ആയത് കൊണ്ടല്ല. ദുൽഖറിന്റെ സ്വാന്തം കഴിവ് കൊണ്ടാണ്. ഈ ഷെയ്ൻ നിഗത്തിനൊപ്പം നടക്കുന്നവർ തന്നെയാണ് ഇത്തരം കഥകൾ പറഞ്ഞു പരത്തുന്നത് എന്നും ഇതിലൊന്നും യാതൊരു കഴമ്പും ഇല്ലെന്നുമാണ് ശാന്തിവിള പറയുന്നത്.

Trending

To Top