Film News

കരാറുകാരൻ പറ്റിച്ച് മുങ്ങി, താങ്ങും തണലുമില്ലാതായ അന്നക്കുട്ടി ഇനി ചിരിക്കും, ചേർത്ത് പിടിച്ച് ഉണ്ണി മുകുന്ദൻ

കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 75കാരിയായ അന്നക്കുട്ടിയെ ചേർത്ത് പിടിച്ച് ഉണ്ണി മുകുന്ദൻ.
വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി. അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതോടെ അവർക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി എടുക്കുകയും ചെയ്തു.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് എല്ലാ വിഷമങ്ങളും ഉറപ്പ് നൽകി.

ഇതിന് പിന്നാലെ പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് ഉണ്ണി മുകുന്ദൻ തന്നെ അന്നക്കുട്ടിക്ക് കൈമാറി.

Trending

To Top