Connect with us

Hi, what are you looking for?

Film News

‘എന്റെ ഹൃദയത്തിന്റെ ചെറിയൊരു ഭാഗം’!! സല്‍മാന്‍ഖാനൊപ്പമുള്ള യുവതിയെ തേടി സൈബര്‍ലോകം

ബോളിവുഡിന്റെ മസില്‍ മാനാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡില്‍ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. 57-ാം വയസിലും ‘ഹാര്‍ഡ്‌കോര്‍’ ആക്ഷന്‍ ചിത്രങ്ങളില്‍ സജീവമാണ് താരം. ആക്ഷന്‍ ചിത്രം ‘ടൈഗര്‍ 3’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. സല്‍മാനൊപ്പം പുറം തിരിഞ്ഞ് നില്‍ക്കുന്ന യുവതിയെ തേടുകയാണ് സൈബര്‍ ലോകം. മുഖം വ്യക്തമാകാതെ സല്‍മാനൊപ്പം പുറം തിരിഞ്ഞ് നില്‍ക്കുന്ന യുവതിയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ‘എന്നും നിനക്കൊപ്പം ഉണ്ടാകും’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്.

ഒരുപോലത്തെ വെള്ള സ്‌പോര്‍ട്ടി വേഷത്തിലാണ് ഇരുവരുമുള്ളത്. സല്‍മാന്റെ പിറന്നാള്‍ ദിനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 27/12 എന്ന് യുവതിയുടെ വസ്ത്രത്തില്‍ കുറിച്ചിട്ടുണ്ട്.

‘എന്റെ ഹൃദയത്തിന്റെ ചെറിയൊരു ഭാഗം നാളെ നിങ്ങളുമായി പങ്കുവയ്ക്കും’ എന്ന് ചിത്രത്തിന് മുകളിലായി കുറിച്ചിട്ടുണ്ട്. ആ സര്‍പ്രൈസിന് കാത്തിരിക്കുകയാണ് ആരാധകലോകം. ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

സല്‍മാന്‍ ഖാന്റെ മരുമകള്‍ അലിസെ അഗ്‌നിഹോത്രിയാണ് ചിത്രത്തിലെന്ന് ആരാധകര്‍ പറയുന്നുണ്ട്. പുതിയ ചിത്രം ടൈഗര്‍ 3യുമായി ബന്ധപ്പെട്ട എന്തോ അപ്‌ഡേറ്റ് ആണെന്നും പറയുന്നുണ്ട്.

ദീപാവലി റിലീസായാണ് ടൈഗര്‍ 3 എത്തുന്നത്. പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമാണ് ടൈഗര്‍ 3. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയിട്ടാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You May Also Like