Connect with us

Hi, what are you looking for?

Film News

മനസാക്ഷിയെ വിറ്റ ചിത്രം!! പണത്തിന് വേണ്ടി ചെയ്ത ഒറ്റ സിനിമ അത് മാത്രം- ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തിയത് വന്‍ റെക്കോര്‍ഡുമായാണ്. പത്താനിലൂടെ ബോക്‌സോഫീസ് ചരിത്രം തിരുത്തിക്കുറിച്ചു, പിന്നാലെയെത്തിയ ജവാനും ചരിത്രം സൃഷ്ടിച്ചു. തകര്‍ച്ചയിലായിരുന്ന ബോളിവുഡിന്റെ രക്ഷകനായിട്ടാണ് കിങ്ഖാന്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷം 1000 കോടിയില്‍ കയറിയ രണ്ട് ചിത്രങ്ങള്‍ കിങ്ഖാന്റേത് മാത്രം.

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായകനാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ ചിലവാക്കുകളാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. ഇത്രനാളത്തെ കരിയറില്‍ പണത്തിന് വേണ്ടി ഒരൊറ്റ സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെന്നാണ് താരം പറയുന്നത്. മുന്‍പ് ഒരു ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പണത്തിന് വേണ്ടി മനസാക്ഷിയെ വിറ്റ ചിത്രം അത് മാത്രമാണ്. ആ സിനിമ ചെയ്യാന്‍ മനസുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. പണത്തിനുവേണ്ടി ഒറ്റ സിനിമയേ ഇതുവരെ ചെയ്തിട്ടുള്ളൂ. ആ ചിത്രത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് തന്റെ ആദ്യത്തെ വീട് വാങ്ങിയത്. ആ പൈസ എനിക്ക് വേണമായിരുന്നു. പക്ഷേ പിന്നീട് സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍, സിനിമകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം വാങ്ങിയ സിനിമയും അതായിരുന്നു. ആ ചിത്രത്തിന് വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി’, എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അതേസമയം ആ ചിത്രത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

You May Also Like