‘വെള്ളം’ – ഒരേ പേരിൽ റിലീസായ രണ്ട് മലയാള ചലച്ചിത്രങ്ങൾ

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് വെള്ളം. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ…

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് വെള്ളം. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ഒരേ പേരില്‍ റിലീസായ രണ്ട് മലയാള ചലച്ചിത്രങ്ങളെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്.

‘വെള്ളം’ – ഒരേ പേരിൽ റിലീസായ രണ്ട് മലയാള ചലച്ചിത്രങ്ങൾ # 7
1980 ൽ ഷൂട്ടിംഗ് തുടങ്ങി ഒരുപാട് തടസ്സങ്ങൾ തരണം ചെയ്ത് പല ഘട്ടങ്ങളിലായി പുരോഗമിച്ച് ഒടുവിൽ 1985ൽ റിലീസ് ചെയ്ത ചിത്രമാണ് മലയാളത്തിൽ ആദ്യം റിലീസായ ‘വെള്ളം’.
സിനിമയോടുള്ള താല്പര്യം കൊണ്ട് സിനിമ നിർമ്മിക്കാനിറങ്ങിയ ദേവൻ വല്ലാതെ ബുദ്ധിമുട്ടിയ ഒരു സിനിമയാണ് ‘വെള്ളം’ എന്ന് അദ്ദേഹത്തിന്റെ ഇൻറർവ്യൂവിൽ പറഞ്ഞുകേട്ടിട്ടുണ്ട്.
ഹരിഹരൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിൽ പ്രേംനസീർ, മധു, കെ.ആർ.വിജയ, ശ്രീവിദ്യ, മേനക ഇവരൊക്കെ അഭിനേതാക്കളായിരുന്നു. N.N.പിഷാരടിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എം.ടി.വാസുദേവൻ നായർ. മുല്ലനേഴിയും ജി.ദേവരാജനും പാട്ടുകൾ ഒരുക്കിയപ്പോൾ ചിത്രത്തിന് പശ്ചാത്തലസംഗീതം നൽകിയത് സലിൽ ചൗധരിയാണ്.
‘സൗരയൂഥപഥത്തിലെന്നോ’ എന്ന ഗാനം അക്കാലത്ത് ആകാശവാണി തുടർച്ചയായി പ്രക്ഷേപണം ചെയ്തിരുന്നത് ഓർമ്മിക്കുന്നു.
കഥയും
തിരക്കഥയും
സംഭാഷണവും സംവിധാനവും പ്രജേഷ് സെൻ നിർവഹിച്ച് ജയസൂര്യ, സംയുക്ത മേനാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി 2021ൽ റിലീസ് ചെയ്ത ‘വെളള’ത്തിന്റെ സംഗീത സംവിധായകൻ ബിജിബാൽ ആയിരുന്നു.
പാട്ടുകളിൽ ‘ആകാശമായവളേ’ എന്ന ഗാനത്തോട് ഒരു പ്രത്യേക ഇഷ്ടം..