Film News

’14 വര്‍ഷം …പ്രണയം… നീ, എന്റെ കുക്കി…”!! വിവാഹവാര്‍ഷിക സന്തോഷം പങ്കിട്ട് ശില്‍പ്പ ഷെട്ടി

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശില്‍പ്പ ഷെട്ടി. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇന്നും ആരാധകരേറെയുള്ള താരമാണ് ശില്‍പ. അഭിനയത്തില്‍ സജീവമല്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായും മറ്റും താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷമാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്. 14ാം വിവാഹ വാര്‍ഷിക സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്. 14-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രിതയമന്‍ രാജിനൊപ്പമുള്ള കുറെ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കൊളാഷ് വീഡിയോയാണ് താരം പങ്കുവച്ചത്.

രാജിനൊപ്പമുള്ള പുതിയ ഫോട്ടോകളുടെ ഒരു റീലിനൊപ്പം ലതാ മങ്കേഷ്‌കറിന്റെ ‘തേരേ ബിനാ ജിയാ ജായേ നാ’ എന്ന ഗാനമാണ് ബാക്ക്ഗ്രൗണ്ടിലുള്ളത്. ’14 വര്‍ഷം …പ്രണയം… നീ, എന്റെ കുക്കി …” എന്നാണ് ശില്‍പ്പ ക്യാപ്ഷനായി കുറിച്ചത്. വിയാന്‍, സമിഷ എന്നിവരാണ് താരദമ്പതികളുടെ മക്കള്‍.

Trending

To Top