Film News

‘കെഡി- ദ ഡെവിൾ’ 18 വർഷത്തിന് ശേഷം ശിൽപ ഷെട്ടി കന്നഡയിലേക്കെത്തുന്നു

18 വർഷങ്ങൾക്ക് ശേഷം നടി ശിൽപ ഷെട്ടി ”കെഡി- ദി ഡെവിൾ” എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഉഗാദി ദിനത്തിൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ശിൽപ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.സഞ്ജയ് ദത്ത്, ധ്രുവ സർജ, വി രവിചന്ദ്രൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ഷോമാൻ പ്രേം ആണ് ചിത്രത്തിന്റെ സംവിധായകൻ.

ശിൽപ ഷെട്ടി കുറിച്ചത് ഇങ്ങനെയാണ്. ”പുതിയ തുടക്കങ്ങളുടെ ഈ ശുഭദിനത്തിൽ, കെഡിയുടെ യുദ്ധക്കളത്തിൽ സത്യവതിയായി യുദ്ധത്തിൽ പ്രവേശിക്കുന്ന ഒരു പുതിയ കഥാപാത്രം നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” 1993-ൽ ഷാരൂഖ് ഖാൻ നായകനായ ”ബാസിഗർ” എന്ന ചിത്രത്തിലൂടെ ശിൽപ ഷെട്ടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ബോളിവുഡിലെ താര സുന്ദരിയായി മാറുകയായിരുന്നു താരം.

1970 കളിൽ ബെംഗളൂരുവിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചരിത്രപരമായ ആക്ഷൻ സിനിമയാണ് കെഡി- ദി ഡെവിൾ. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മോഹൻലാലിന്റെ ശബ്ദസാന്നിധ്യമുളള മലയാളം ടീസർ പുറത്തു വന്നത്

Trending

To Top