Film News

അങ്ങനെയൊന്നും ഈ കരുത്ത് നശിക്കില്ല, പുതിയ വിശേഷം പങ്ക് വെച്ച് ശിൽപാ ഷെട്ടി

Shilpa-Shetty01

ബോളിവുഡ് സിനിമാ ലോകത്തിലെ  മുൻനിര നായികമാരിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ശില്‍പ ഷെട്ടി.ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് താരം  അഭിനയലോകത്തിലേക്കെത്തുന്നത്.അതിന് ശേഷം തമിഴ്,കന്നഡ,തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചു.ഈ അടുത്ത സമയത്ത്  ശില്‍പാ ഷെട്ടിയുടെ ഭർത്താവും  പ്രമുഖ ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിലെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. 2021 ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ച് നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.രാജ് കുന്ദ്രയെയുള്ള കേസ് എന്തെന്നാൽ  നീല ചിത്രം നിര്‍മ്മിക്കുകയും വിവിധ ആപ്പുകളില്‍ അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ്.

Shilpa Shetty

Shilpa Shetty

ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ശില്‍പ്പ ഷെട്ടി വിവാഹബന്ധം വേർപിരിയുന്നുവോ കുറച്ചു നാൾ മുൻപ് ശിൽപാഷെട്ടി വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ വന്നിരുന്നു.അതിന് ശേഷമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്.പ്രമുഖ താരം കാള്‍ ബാര്‍ഡിന്റെ വാക്കുകള്‍ അടങ്ങിയ പുസ്തകത്തിന്റെ ഒരു പേജാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്കായി പങ്ക് വെച്ചത്.ഈ പേജിലെ തലക്കെട്ട് എന്തെന്നാൽ പുതിയ അവസാനങ്ങള്‍’ എന്നായിരുന്നു.ഇങ്ങനെയുള്ള വലിയ  ആഘാതത്തില്‍ ആകെ മനസ്സ് തകർന്ന ശില്‍പയെ കുറിച്ചുള്ള വാർത്തകളായിരുന്നു അന്ന് നിലന്നിരുന്നത്.പക്ഷെ എന്നാൽ നിലവിൽ ഇപ്പോൾ വളരെ കരുത്തോടെ കൂടി തന്നെ ശിൽപ തിരിച്ചെത്തിയിരിക്കുകയാണ്.

Shilpa Shetty 1

Shilpa Shetty 1

ഫാഷൻ ലോകത്ത് ഇപ്പോൾ തരംഗമാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ മനോഹര ചിത്രങ്ങളാണ്.താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.മെറ്റാലിക് ഫോയില്‍ ജഴ്സി കണ്‍സ്പ്റ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളാണ്.സാരികൾ എല്ലാം തന്നെ ഒരു കഥ പറയുന്നു, ഇത് പക്ഷെ തോന്നുന്നത് ഒരു കവിത പോലെയാണ് എന്നാണ് താരം ചിത്രത്തിന്റെ താഴെ കുറിച്ചത്.താരം ധരിച്ചിരിക്കുന്നത് പ്രീ ഡ്രാപ് സാരിയാണ്. ഇതിൽ ഏറ്റവും ഹൈലൈറ്റ് ആയി കാണാൻ സാധിക്കുന്നത് പല്ലുവില്‍ ടാസില്‍സ്, അരയില്‍ കല്ലുകള്‍ പതിപ്പിച്ച ഡോറി ബെല്‍റ്റ് എന്നിവയാണ്.സാരിയുടെ കൂടെ ധരിച്ചത് ക്രോപ് ബ്ലൗസ് ആണ്.അതെ പോലെ തന്നെ ഷീർ തുണി കൊണ്ടുള്ളതാണ് ബ്ലൗസിന്റെ നെക്‌ലൈനും സ്ലീവും.ഇതേ ഡിസൈനിൽ തന്നെയുള്ള എംബ്രോയ്ഡറി ബാജുബന്ദിന്റെ കയ്യിലുമുണ്ട്.ഈ സാരിയുടെ വില 70,000 രൂപയാണ്.തരുണ്‍ തഹിലിയാനിയാണ് ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

Trending

To Top