Connect with us

Hi, what are you looking for?

Film News

അജിത്ത് ചിത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം?: മറുപടി പറഞ്ഞ് മഞ്ജു വാര്യര്‍

വലിമയ്ക്ക് ശേഷം എച്ച് വിനോദും തല അജിത്തും ഒന്നിക്കുന്ന ക്രൈം ആക്ഷന്‍ ചിത്രം എകെ61- ല്‍ (ചിത്രത്തിന് നല്‍കിയിരിക്കുന്ന താല്‍കാലിക പേര്) മഞ്ജു വാര്യര്‍ നായികയാവും. ധനുഷ് നായകനായ അസുരന് ശേഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേ്‌യ്ക്കുള്ള മഞ്ജുവന്റെ ശക്തമായ തിരിച്ചുവരവായിരിക്കും പുതിയ ചിത്രം എന്നാണ് സൂചന.

എന്തുകൊണ്ട് അജിത്ത് ചിത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനും മഞ്ജു മറുപടി നല്‍കി. എല്ലാം ഒത്തുവന്നപ്പോള്‍ അങ്ങനെ ഒരു സിനിമ ചെയ്യുകയായിരുന്നു. എന്നെ അഭിനയിപ്പിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു, ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ചെയ്തു. ഏത് വിഭാത്തില്‍പെടുന്ന ചിത്രമായിരിക്കും അത് എന്ന ചോദ്യത്തിന് അത് എല്ലാം സസ്‌പെന്‍സ് ആയിത്തന്നെ ഇരിക്കട്ടെ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

അതേസമയം, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മോഹന്‍ലാല്‍ ആയിരിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു ബാങ്ക് കവര്‍ച്ചയുടെ കഥയാണ് പങ്കുവെയ്ക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പോലീസ് കമ്മീഷ്ണറുടെ വേഷത്തിലേയ്ക്ക് മുതിര്‍ന്ന സിനിമാ താരത്തെ പരിഗണിക്കുന്നതായും ഈ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നത്. മോഹന്‍ലാലിന് പുറമെ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയെയും ഈ വേഷത്തിലേയ്ക്ക് ആയി പരിഗണിക്കുന്നുണ്ട്.

ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്റെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. പച്ചയമ്മാള്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ മഞ്ജു ഗംഭീരമാക്കി. ധനുഷിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മഞ്ജു അഭിനയിച്ചത്.


അതേസമയം, മഞ്ജു വാര്യര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്ന മഞ്ജുവിന്റെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ കഴിഞ്ഞ ദിവസം നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഫ്ടിയില്‍ എത്തിയ പോലീസ് സംഘം, സഹോദരിക്ക് ഒപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സനല്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്ന് യൂണിഫോമില്‍ പോലീസ് സംഘം എത്തിയതിന് ശേഷമാണ് സനല്‍കുമാര്‍ അറസ്റ്റിന് വഴങ്ങിയത്.

You May Also Like