Film News

‘നവ്യ… എത്ര അനായാസമായാണ് നിങ്ങള്‍ രാധാമണിയായത്’- ഒരുത്തീയെ കുറിച്ച് സിത്താര

sithara krishnakumar about navya nair oruthee

ഒരിടവേളയ്ക്കു ശേഷം നവ്യ നായര്‍ തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. യഥാര്‍ത്ഥ ജീവിതയുമായി ബന്ധപ്പെടുത്തുന്നതാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം. നീതിയ്ക്കു വേണ്ടി പോരാടിയ രാധാമണിയുടെ അസാധാരണ കഥ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തേയും നവ്യയുടെ അഭിനയത്തേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര. തിയേറ്ററുകളില്‍ കയ്യടികള്‍ നേടാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് വി കെ പ്രകാശ് കാണിച്ചു തന്നുവെന്ന് സിത്താര പറയുന്നു.

സിത്താരയുടെ വാക്കുകള്‍

ഒരുത്തി..
………………..
നവ്യ… എത്ര അനായാസമായാണ് നിങ്ങള്‍ രാധാമണിയായത്! രാധാമണിയില്‍, ആവശ്യം വരുമ്പോള്‍ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉള്‍പ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു! രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില് വിളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP-! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി.

https://www.facebook.com/photo.php?fbid=4794017433981433&set=a.327506383965916&type=3&__xts__%5B0%5D=68.ARDohsBpn9u0IJjF4G9x0XXicF0Oqtxwv8dP0W2DcpmpHDfRN6Fi8_tdaAUfeWfa93Se2bQgwYbP1O91GMmrQ-QEGsGkj5CkzOINs0AGKy9FO27OG1YIpz03b30cKgEj3IHHSlql8baqMhMKnunwz0BEt4anCp5XkvjxxvS6zJjO-OLwSB4PS5uRepAazs7arqpmlea1f5iDPRNv&__tn__=-R

Trending

To Top