Film News

പുതിയ വീട് സ്വന്തമാക്കി നടന്‍ ശ്രീജിത്ത് വിജയ്- ചിത്രങ്ങള്‍

രതിനിര്‍വേദം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക മനം കവര്‍ന്ന താരമാണ് ശ്രീജിത്ത് വിജയ്. രതി നിര്‍വേദത്തിന്നു ശേഷം മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളിലൊന്നും ശ്രീജിത്തിനെ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള പ്രവേശനം. 2014ല്‍ മഴവില്‍ മനോരമയും അവതരിപ്പിച്ചിരുന്ന ഡി4 ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതലായി ആരാധക മനസിലേക്ക് ഇറങ്ങി ചെന്നത്. തുടര്‍ന്ന് സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് എന്നീ പാരമ്പരകളിലും ശ്രീജിത്ത് അഭിനയിച്ചു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ വീട് സ്വന്തമാക്കി താമസം തുടങ്ങിയതിന്റെ സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘Our big day and a big dream come true!’ എന്ന കുറിപ്പോടെയാണ് പാലുകാച്ചല്‍ ചടങ്ങിന്റെയും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചത്. താരത്തിനും കുടുംബത്തിനും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത അമര്‍ കോളനിയാണ് ശ്രീജിത്ത് അവസാനമായി അഭിനയിച്ച ചിത്രം. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നിരൂപക പ്രശംസകള്‍ നേടി. സംഗീത് അഗര്‍വാള്‍, ഉഷ ചൗഹാന്‍, നിമിഷ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Trending

To Top