നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍!!!

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി…

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നടനെ ചോദ്യം ചെയ്യാന്‍ ഇന്ന് പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ താരം ചോദ്യം ചെയ്യലിന് ഹാജരായില്ലായിരുന്നു. സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘ചട്ടമ്പി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖത്തിനിടെ നടന്‍ അവതാരകയോട് മോശമായി പെരുമാറുകയായിരുന്നു.

തന്നെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്ന് താരം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ താരം മാപ്പ് പറഞ്ഞിരുന്നു.