എന്നോടൊപ്പം ഓട്ടോയില്‍ സഞ്ചരിച്ച, റോഡരികില്‍ നിന്ന് ചായ കുടിക്കുമായിരുന്ന പൃഥ്വിയെയാണ് വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചത്!!! സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നയാളായതുകൊണ്ടാണ് പൃഥ്വിയെ തനിക്ക് ഇഷ്ടപ്പെടാന്‍ കാരണമെന്ന് സുപ്രിയ മുന്‍പ് പറഞ്ഞിരുന്നു.…

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നയാളായതുകൊണ്ടാണ് പൃഥ്വിയെ തനിക്ക് ഇഷ്ടപ്പെടാന്‍ കാരണമെന്ന് സുപ്രിയ മുന്‍പ് പറഞ്ഞിരുന്നു.

സൂപ്പര്‍താരം പൃഥ്വിരാജിനെയല്ല താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവുകൂടിയായ സുപ്രിയ. മുംബൈയില്‍ തനിക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുകയും, റോഡരികിലിരുന്ന് ചായ കുടിക്കുകയും ചെയ്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് സുപ്രിയ പറയുന്നത്.

താരകുടുംബത്തിലെ അംഗമാണ് പൃഥ്വിരാജെന്ന് അന്ന് അറിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്ന സമയത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രിനിവാസ് ജെയിന്‍ മലയാള സിനിമകളെ കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് തന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ചുപോലും എനിക്ക് അറിയില്ലായിരുന്നു.

സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ടു പറഞ്ഞു, മലയാളത്തിലെ ഒരു യുവതാരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ചുനോക്കൂ, ഉപകാരപ്പെടുമെന്ന്. ഞാന്‍ വിളിച്ചു. ആ ഒറ്റ കോളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സുപ്രിയ പറയുന്നു.

ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ലെങ്കിലും തങ്ങള്‍ നല്ല കൂട്ടുകാരായി. സൗഹൃദത്തിലേക്കും മാറി. തിരക്കിനിടയ്ക്കും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികില്‍ നിന്ന് ചായ കുടിക്കുമായിരുന്നെന്നും സുപ്രിയ ഓര്‍മ്മിക്കുന്നു.
അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങുമായിരുന്നു. ഒന്ന് പൃഥ്വിക്കായിരുന്നു. വായന കഴിഞ്ഞ് അതേ കുറിച്ച് ഒരുപാട് സംസാരിക്കും.

നാലു വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹത്തിലേക്ക് എത്തുന്നത്. അന്ന് എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്. അല്ലാതെ താരത്തെയല്ലെന്നും സുപ്രിയ പറയുന്നു.