ഒരു കുഞ്ഞ് എഴുത്തുകാരി കൂടി വളരുകയാണ്, സന്തോഷം പങ്കുവെച്ച് സുപ്രിയയും പൃഥ്വിരാജൂം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര ദമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജൂം, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്, ഇവരുടെ മകൾ അലംകൃതയും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ട ആളാണ്,…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര ദമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജൂം, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്, ഇവരുടെ മകൾ അലംകൃതയും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ട ആളാണ്, അലംകൃതയുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പ്രതികരമാണ് ഇതിനൊക്കെ ലഭിക്കുന്നതും. ഇപ്പോഴിതാ അല്ലി എഴുതിയ പാട്ടിന്റെ വരികള്‍ സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ‘പാട്ട്’ എന്ന തലക്കെട്ടോടെയാണ് ഇത് ഷേയര്‍ ചെയ്തത്. അല്ലിയുടെ പാട്ടിലെ അവസാനത്തെ വരിയെക്കുറിച്ചും സുപ്രിയ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഭയത്തില്‍ നിന്ന് കരകയറാന്‍ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു!’ എന്നാണ് അല്ലി അവസാന വരിയായി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.  ഒരു കുഞ്ഞ് എഴുത്തുകാരി കൂടി വളരുകയാണ് എന്നാണ് ഇത് കണ്ട ആളുകൾ പറയുന്നത്, വളരെ പെട്ടെന്നാണ് അലംകൃതയുടെ ഈ ഏറെ ശ്രദ്ധ നേടിയത്. പ്രേക്ഷരുടെ പ്രിയതാരകുടുംബമാണ് സുകുമാരന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്, സുകുമാരനും മല്ലികക്കും പിന്നാലെ മക്കളും സിനിമയിലേക്കെത്തി, കുടുംബത്തിലേക്ക് എത്തിയ മരുമക്കളും സിനിമ മേഖലയിൽ ആണിപ്പോൾ പ്രവർത്തിക്കുന്നത്, ഇപ്പോൾ പേരക്കുട്ടികളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്,

പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വളരെ മികച്ച ,പ്രതികരണമാണ് ലഭിച്ചത്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും ലൂസിഫർ ആയിരുന്നു.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.