Connect with us

Hi, what are you looking for?

Film News

ഈ കാരണം കൊണ്ട് വിജയ് ചിത്രം സായ് പല്ലവി നിഷേധിക്കുകയായിരുന്നു

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവിപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് സായി പല്ലവി തിരഞ്ഞെടുത്തത് ചെയ്യാറുള്ളത്. അത് കൊണ്ട് തന്നെ സായ് പല്ലവി എത്തുന്ന ചിത്രങ്ങളിൽ എല്ലാം നായികയ്ക് പ്രാധനയുമുണ്ട് എന്ന കാര്യം ഉറപ്പാണ്. അത് മാത്രമല്ല, താൻ സിനിമ ചെയ്യുന്നതിൽ പല നിബന്ധനകളും സായ് പല്ലവി വെച്ചിട്ടുണ്ട്. നായനുമായി വെറുതെ ആടിപ്പാടാൻ മാത്രമുള്ള നായിക കഥാപാത്രങ്ങൾ ഒന്നും സായ് ചെയ്യില്ല എന്നതാണ് ഒന്ന്. രണ്ടാമത്തേത് ഗ്ളാമർ വേഷങ്ങൾ ധരിക്കില്ല എന്നതാണ്. മൂന്നാമത്തേത് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല എന്നതും. ഈ നിബന്ധനകൾ ഒക്കെ പാലിക്കപ്പെടുന്ന ചിത്രങ്ങൾ മാത്രമാണ് സായ് പല്ലവി തിരഞ്ഞെടുക്കാറുള്ളത്.

തന്റെ സിനിമ ആഗ്രഹങ്ങളെ കുറിച്ചും സായി പല്ലവി തുറന്ന് പറഞ്ഞിട്ടുണ്ട്. വിജയ്‌ക്കൊപ്പം അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും സായ് പല്ലവി ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിജയ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അത് സായ് പല്ലവി നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിജയ് ചിത്രത്തിലേക്ക് സായ് പല്ലവിയെ അണിയറ പ്രവർത്തകർ ക്ഷണിച്ചു എങ്കിലും സായ് പല്ലവി ആ ക്ഷണം നിഷേദിക്കുകയായിരുന്നു. കാരണം ചിത്രത്തിൽ അല്പവസ്ത്രം മാത്രം ധരിച്ച് കൊണ്ട് ഒരു ഗാന രംഗത്തിൽ നായിക നൃത്തം ചെയ്യണമായിരുന്നു. ഈ കാരണം കൊണ്ടാണ് സായ് പല്ലവി ആ ചിത്രം നിഷേധിച്ചത്.

അതെ  സമയം തന്റെ ഏറ്റവും വലിയ സ്വപ്നമായ വിജയ്ക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടും ഈ കാരണം കൊണ്ട് സായ് പല്ലവി അത് നിഷേധിച്ചു എന്ന് പറയുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ ഒരു മാറ്റവും വരുത്താത്ത നായിക നടിയാണ് സായ് പല്ലവി എന്ന് മനസ്സിലാകും. മാത്രമല്ല, വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോയിൽ അഭിനയിക്കാൻ സായ് പല്ലവിയെയാണ് ആദ്യം പരിഗണിച്ചിരുന്നത് എന്നും എന്നാൽ നായികയ്ക്ക് പ്രാധാന്യമില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് സായ് പല്ലവി ആ അവസരം വേണ്ടെന്നു വെച്ച് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് വരെ പ്രതികരിച്ചിട്ടില്ല.

You May Also Like