Connect with us

Hi, what are you looking for?

Film News

‘ശുനക യുവരാജൻ ഇവൻ’ നെയ്മറിലെ വീഡിയോ ഗാനമെത്തി!!

മാത്യു തോമസ്, നസ്ലീൻ ,വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നെയ്മർ. സുധി മാഡിസൺ ഒരുക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ശുനക യുവരാജൻ ഇവൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സിനിമ മെയ് 12ന് തിയേറ്ററുകളിലെത്തും.

 

നെയ്മർ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. അടുത്തിടെ നെയ്മർ എന്ന നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസർ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കോമഡി എന്റർടെയ്‌നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്.


നെയ്മറിന്റെ തിരക്കഥ – സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്‌കറിയയും ചേർന്നാണ് വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയാണ് സിനിമ നിർമിക്കുന്നത്. നെയ്മറിന്റെ ഷൂട്ടിങ് കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

You May Also Like