ഭോപ്പാലുകാര്‍ സ്വവര്‍ഗാനുരാഗികള്‍ എന്ന പരാമര്‍ശം: കാശ്മീര്‍ ഫയല്‍സ് സംവിധായകന് എതിരെ പ്രമുഖര്‍

കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഭോപ്പാലികളെ സ്വവര്‍ഗാനുരാഗികളായാണ് കാണുന്നതെന്നും, താന്‍ ഒരു ഭോപ്പാലിയാണെങ്കിലും ഈ കാരണത്താല്‍ താന്‍ അത് പറയാറില്ലെന്നും സംവിധായകന്‍…

കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഭോപ്പാലികളെ സ്വവര്‍ഗാനുരാഗികളായാണ് കാണുന്നതെന്നും, താന്‍ ഒരു ഭോപ്പാലിയാണെങ്കിലും ഈ കാരണത്താല്‍ താന്‍ അത് പറയാറില്ലെന്നും സംവിധായകന്‍ പറയുന്നു. വീഡിയോ പ്രചരിച്ചതോടെ വിവേക് അഗ്നിഹോത്രിക്ക് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് രംഗത്തെത്തി.

‘ഞാന്‍ ഭോപ്പാലില്‍ നിന്നാണ്, പക്ഷേ ഞാന്‍ എന്നെ ഒരു ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നില്ല, കാരണം അത് ഒരു പ്രത്യേക അര്‍ത്ഥം വഹിക്കുന്നു. ആരെങ്കിലും സ്വയം ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നുവെങ്കില്‍, അത് പൊതുവെ അര്‍ത്ഥമാക്കുന്നത് ആ വ്യക്തി ഒരു സ്വവര്‍ഗാനുരാഗിയാണ്.. നവാബി ഫാന്റസികള്‍ ഉള്ള ഒരാള്‍ എന്നാണ് -സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി വീഡിയോയില്‍ പറയുന്നു.

സംവിധായകന്റെ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയ ദ്വിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ‘വിവേക് അഗ്‌നി്‌ഹോത്രി ജി, ഇത് നിങ്ങളുടെ അനുഭവമാകാം, ഭോപ്പാല്‍ പൗരന്മാരുടെതല്ല. 77 മുതല്‍ ഞാന്‍ ഭോപ്പാലിലും ജനങ്ങള്‍ക്കൊപ്പവും ഉണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ഈ അനുഭവം ഉണ്ടായിട്ടില്ല. നിങ്ങള്‍ എവിടെ താമസിച്ചാലും നിങ്ങള്‍ക്ക് ആ അനുഭവം ഉണ്ടെന്ന് തോന്നുന്നു. കാരണം അത് നിങ്ങള്‍ ആരുമായി അടുപ്പം വയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’.