Connect with us

Hi, what are you looking for?

Film News

ആ ബൈക്കിന് പകരം ചാക്കാച്ചോന്‍ തനിക്ക് തന്നതിനെ കുറിച്ച് ബോണി

kunchako-boban-gift-to-boni
kunchako-boban-gift-to-boni

കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെത്തിയ അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. നായകനായ കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ ഉപയോഗിച്ച ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് പിന്നീട് സ്വന്തമാക്കിയത്. ചിത്രം റിലീസായി കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ ആ ബൈക്ക് ബോണിയില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ തിരികെ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബൈക്കിന് പകരം തനിക്ക് ചാക്കോച്ചന്‍ തന്ന സമ്മാനത്തെ കുറിച്ച് പറയുകയാണ് ബോണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോണിയുടെ വാക്കുകള്‍

‘ഞാന്‍ ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുടെ പേരിലായിരുന്നു ഈ ബൈക്ക്. 2006-ലാണ് വണ്ടി കാണുന്നത്. സാറിനോട് ഈ വണ്ടി കൊടുക്കുന്നുണ്ടോ എന്നു ചോദിച്ചു. ചുവപ്പു നിറമായതിനാല്‍ പലര്‍ക്കും ഈ വണ്ടിയോട് വലിയ താല്‍പര്യമില്ലായിരുന്നു. ഞാന്‍ വാങ്ങിയ ശേഷമാണ് അനിയത്തിപ്രാവിലെ വണ്ടിയാണെന്ന് പലരും അറിയുന്നത്. കുറേ യുട്യൂബ് ചാനലുകള്‍ വന്ന് ഇത് ഷൂട്ട് ചെയ്തിരുന്നു. അങ്ങനെ കുറേപേര്‍ അറിഞ്ഞു. ഒരു ദിവസം കുഞ്ചാക്കോ ബോബന്‍ എന്നെ ഫോണില്‍ വിളിച്ചു, ഹലോ ബോണിയാണോ, എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാല്‍ കൊള്ളാം എന്നു പറഞ്ഞു. ഇതാരാ എന്നു ചോദിച്ചപ്പോള്‍ ചാക്കോച്ചനാണെന്ന് മറുപടി. ആരെങ്കിലും പറ്റിക്കുന്നതായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പറ്റിക്കുന്നതല്ല, ഞാന്‍ നേരിട്ട് വിളിച്ചതാണെന്ന് അദ്ദേഹവും പറ?ഞ്ഞു. മറുപടി പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നുവെന്നും വണ്ടി എത്രയും പെട്ടെന്നു വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഒരാളെ അങ്ങോട്ടു വിട്ടാല്‍ വണ്ടി കൈമാറ്റം ചെയ്തു തരാമോ എന്നു ചോദിച്ചു. രണ്ടു ദിവസത്തെ സമയം ഞാനും ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഈ ബൈക്ക് എത്രയും പെട്ടെന്നു തന്നെ വേണമായിരുന്നു. ഒരുദിവസം മുഴുവന്‍ ആലോചിച്ചു. അദ്ദേഹം പിറ്റേദിവസം എന്നെ വിളിച്ചു, ആളെ വിട്ടിട്ടുണ്ടെന്നു പറഞ്ഞു. അങ്ങനെ ആള് ഇവിടെ വന്നു. എന്നെ കണ്ടു സംസാരിച്ചു. എന്താ ഡിമാന്‍ഡ്, ക്യാഷ് വേണോ എന്ന് ചോദിച്ചു.

ക്യാഷ് അല്ല, എനിക്കൊരു പുതിയ വണ്ടി കിട്ടിയാല്‍ നന്നായിരിക്കും എന്നു പറഞ്ഞു. ഈ ബൈക്കിലാണ് ഞാന്‍ ജോലിക്കു പോകുന്നത്. പകരം പുതിയൊരു ബൈക്ക് കിട്ടിയാല്‍ ജോലി തടസ്സമില്ലാതെ പോകും. വീണ്ടും ചാക്കോച്ചന്‍ വിളിച്ചു, ബോണിക്ക് ഇഷ്ടമുള്ള വണ്ടി എടുത്തുകൊള്ളാന്‍ പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെ വണ്ടി വാങ്ങാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ സ്‌പ്ലെന്‍ഡറിന്റെ പുതിയ മോഡല്‍ തന്നെ തിരഞ്ഞെടുത്തു. ക്യാഷ് എല്ലാം അപ്പോള്‍ത്തന്നെ അവര്‍ അയച്ചുകൊടുത്തു.’ -ബോണി പറഞ്ഞു.

 

You May Also Like