പറഞ്ഞതിലും നേരത്തെ ട്രെയിന്‍ എത്തിയതോടെ പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്ത് യാത്രക്കാര്‍- വീഡിയോ

ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണഗതിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ യാത്രക്കാരുടെ പ്ലാനിംഗും താളം തെറ്റുന്നു. ട്രെയിന്‍ റദ്ദാക്കലും കാലതാമസവും ഇന്ത്യന്‍ റെയില്‍വേയ്ക്ക്…

ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണഗതിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ യാത്രക്കാരുടെ പ്ലാനിംഗും താളം തെറ്റുന്നു. ട്രെയിന്‍ റദ്ദാക്കലും കാലതാമസവും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ കാര്യമല്ല. യാത്രക്കാര്‍ ഇപ്പോള്‍ അത് ശീലിച്ചു. എന്നാലിതാ മധ്യപ്രദേശില്‍ പതിവിന് വിപരീതമായൊരു സംഭവം നടന്നിരിക്കുന്നു.

ഗുജറാത്തില്‍ നിന്നുള്ള ചില യാത്രക്കാര്‍ പ്രതീക്ഷിച്ചതിലും 20 മിനിറ്റ് നേരത്തെ ട്രെയിന്‍ വന്നത് ആഘോഷിക്കുകയാണ്. ട്രെയിന്‍ നേരത്തെ എത്തിയതിന്റെയും പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ അവര്‍ പങ്കുവെച്ചു. ഇന്നലെ മധ്യപ്രദേശിലെ രത്ലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ബാന്ദ്ര-ഹരിദ്വാര്‍ എക്‌സ്പ്രസ് നിശ്ചയിച്ചതിലും 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി. സാധാരണഗതിയില്‍ രത്ലം ജംഗ്ഷനില്‍ 10 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുന്നത്. നേരത്തെ എത്തിയതോടെ അരമണിക്കൂറോളം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയതിന്റേയും സന്തോഷത്തിലായിരുന്നു യാത്രക്കാര്‍.

എന്തായാലും ട്രെയിന്‍ നോക്കിയിരുന്ന ചില ഗുജറാത്തി യാത്രക്കാരാണ് അവരുടെ പ്രാദേശിക നൃത്തമായ ഗര്‍ബ അവതരിപ്പിച്ചത്. നൃത്തം അറിയുന്ന മറ്റ് ചില യാത്രക്കാര്‍ കൂടി ഇവരോടൊപ്പം ചേര്‍ന്നതോടെ സംഭവം ഒരു ആഘോഷമായി മാറി. സംഭവം അറിഞ്ഞ റെയില്‍വേ മന്ത്രി അശ്വിനി വൈഷണവും വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.